
ന്യൂയോർക്ക്: ലോകകപ്പ് തേടിയുള്ള ഇത്തവണത്തെ യാത്രനന്നായി തുടങ്ങിയ ഫ്രാൻസ് ആദ്യ നോക്കൗട്ട് കടമ്പകടക്കാൻ ഇന്ന് രാത്രി സ്വീഡനെ നേരിടും. വിലയിരുത്തലുകളിൽ വ്യക്തമായ മുൻതൂക്കം ഫ്രാൻസിനാണ്. എന്നാൽ നോക്കൗട്ട് മത്സരങ്ങളിൽ ചെറിയ പിഴവുകൾ പോലും നിർണായകമാകുന്നതിനാൽ സ്വീഡനെ ലഘുവായി കാണാൻ കഴിയില്ല.
എംബാപ്പെയും ഡെംബലെയും ഒലിസെയും എല്ലാം ആക്രമണ മികവ് തുടർന്നാൽ ഫ്രാൻസിന് കാര്യങ്ങൾ എളുപ്പമാകും. ഇസാക്കിനെയും ഗ്യോകെരസിനെയും പോലുള്ള സൂപ്പർ താരങ്ങളുടെ സാന്നിധ്യം സ്വീഡന് കരുത്താണ്.
ജയിക്കുന്ന ടീം പ്രീക്വാർട്ടറിൽ ജർമ്മനി–പരാഗ്വേ മത്സരത്തിലെ വിജയികളെ നേരിടും.
ഫ്രാൻസ്
ഗ്രൂപ്പ് ഘട്ടത്തിൽ ( ഗ്രൂപ്പ് ഐ) മൂന്ന് മത്സരങ്ങളും ജയിച്ച് തോൽവി അറിയാതെ നോക്കൗട്ടിലെത്തി.
10 ഗോളുകൾ നേടി, 2ഗോൾ വഴങ്ങി.
കിലിയൻ എംബാപ്പെ, ഡെംബെലെ, മൈക്കൽ ഒലിസെ എന്നിവർ ആക്രമണനിരയിലെ പ്രധാന കരുത്തുകളാണ്.
സ്വീഡൻ
ശക്തമായഎഫ് ഗ്രൂപ്പിൽ നിന്ന് മൂന്നാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തി.
ടുണീഷ്യക്കെതിരെ വൻ ജയം നേടിയെങ്കിലും നെതർലാൻഡ്സിനോട് കനത്ത തോൽവി വഴങ്ങി. ജപ്പാനെതിരെ സമനില നേടി.
പ്രതിരോധവും ഫിസിക്കൽ കളിയുമാണ് സ്വീഡന്റെ പ്രധാന ശക്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |