SignIn
Kerala Kaumudi Online
Wednesday, 05 August 2026 1.02 AM IST

യു.എഫ്‌.സി ഫൈറ്റർ അലൻ നാസിമെന്റോ അന്തരിച്ചു

nascimento

ന്യൂയോർക്ക് : അമേരിക്കൻ മിക്സഡ് മാർഷ്യൽ ആർട്സായ അൾട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യൻഷിപ്പിലെ ഫൈറ്ററായിരുന്ന 34കാരൻ അലൻ നാസിമെന്റോ 34-ാം വയസിൽ അന്തരിച്ചു.ഉറക്കത്തിനിടയിലുണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.വീട്ടിൽ അബോധാവസ്ഥയിൽ കണ്ട താരത്തിന്റെ ജീവൻ രക്ഷിക്കാൻ മെഡിക്കൽ സംഘമെത്തിയെങ്കിലും ഫലമുണ്ടായില്ല. ബ്രസീലിലെ സാവോപോളോ സ്വദേശിയായ നാസിമെന്റോ ഫ്‌ളൈവെയ്റ്റ് കാറ്റഗറിയിലാണ് മത്സരിച്ചിരുന്നത്. ജൂണിൽ മിച്ച് റാപ്പോസിക്കെതിരെ നടന്ന അവസാനമത്സരത്തിൽ തോറ്റിരുന്നു. 29 ഫൈറ്റുകളിൽ 22 വിജയങ്ങൾ നേടിയിട്ടുണ്ട്. 2018-ൽ ഡാന വൈറ്റിന്റെ കണ്ടന്റർ സീരീസ് വഴി ശ്രദ്ധ നേടിയ അദ്ദേഹം 2021-ലാണ് ഔദ്യോഗികമായി യുഎഫ്‌സിയിൽ അരങ്ങേറ്റം കുറിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NASCIMENTO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360