SignIn
Kerala Kaumudi Online
Saturday, 25 July 2026 1.50 AM IST

രണ്ടാം ട്വന്റി-20 ഇന്ന്

cricket

ഇന്ത്യ - സിംബാബ്‌വേ രണ്ടാം ട്വന്റി-20 ഇന്ന്, ജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര

ഹരാരേ : ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള രണ്ടാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹരാരേയിൽ നടക്കും. കഴിഞ്ഞ ദിവസം നടന്ന ആദ്യ മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ചിരുന്നു. ഇന്നുകൂടി ജയിച്ചാൽ മൂന്നുമത്സര പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാക്കാം.

അയർലാൻഡിലും ഇംഗ്ളണ്ടിലുമായി കളിച്ച ഏഴ് മത്സരങ്ങളിൽ ആറിലും തോറ്റപുതിയ നായകൻ ശ്രേയസ് അയ്യർക്ക് കീഴിലുള്ള ആദ്യ വിജയമായിരുന്നു ഹരാരേയിൽ. ആദ്യം ബാറ്റുചെയ്ത ആതിഥേയരെ 125/7ൽ ഒതുക്കിയ ശേഷം ഇന്ത്യ 13.2 ഓവറിൽ മൂന്ന് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കാണുകയായിരുന്നു. നാലോവറിൽ 18 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടിയ പേസർ മായാങ്ക് യാദവും നാലോവറിൽ 19 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടിയ പ്രിൻസ് യാദവുമാണ് ഇന്ത്യൻ ബൗളിംഗിൽ തിളങ്ങിയത്. 19 പന്തുകളിൽ നാലുവീതം ഫോറും സിക്സുമടിച്ച് വൈഭവ് സൂര്യവംശി കരിയറിലെ ആദ്യ അന്താരാഷ്ട്ര അർദ്ധസെഞ്ച്വറി നേടുന്നതിനും ഈ മത്സരം വേദിയായി.

ടീമുകൾ ഇവരിൽ നിന്ന്

ഇന്ത്യ : ശ്രേയസ് അയ്യർ(ക്യാപ്ടൻ),വൈഭവ് സൂര്യവംശി,അഭിഷേക് ശർമ്മ, തിലക് വർമ്മ. ഇഷാൻ കിഷൻ,പ്രഭ്സിമ്രാൻ സിംഗ്,റിങ്കു സിംഗ്,ശിവം ദുബെ,ഹർഷ് ദുബെ,സൂര്യംശ് ഷെഡ്ജെ,അശോക് ശർമ്മ,പ്രിൻസ് യാദവ്,മയാങ്ക് യാദവ്, രവി ബിഷ്ണോയ്,യഷ് താക്കൂർ.

സിംബാബ്‌വേ : സിക്കന്ദർ റാസ(ക്യാപ്ടൻ),ബെൻ കറാൻ, തദിവനാശേ മറുമാണി,മിൽട്ടൺ ഷുംഭ,ഡിയോൺ മയേഴ്സ്, തഫാസ സിഗ,ബ്രയാൻ ബെന്നറ്റ്,റയാൻ ബേൾ,ബ്രാഡ് ഇവാൻസ്,വെസ്‌ലി മധേവരെ,തനാക്ക ചിവാംഗ,മസാക്കദ്സ, ബ്ളെസിംഗ് മുസറാബനി,റിച്ചാഡ് ഗരാവ,ന്യൂമാൻ ന്യാംഹുറി.

ടി വി ലൈവ് : 4.30pm മുതൽ യുണൈറ്റ് 8 സ്പോർട്സ് ചാനലിൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360