
ഗ്ളാസ്ഗോ : കോമൺവെൽത്ത് ഗെയിംസിലെ പാരാ പവർ ലിഫ്റ്റിംഗിൽ പുരുഷ ഹെവി വെയ്റ്റ് വിഭാഗത്തിൽ വെങ്കലം നേടി ഇന്ത്യൻ താരം ചന്തു കുമാർ. ബിഹാറുകാരനായ ചന്തുകുമാർ തന്റെ മൂന്ന് അവസരങ്ങളിലുമായി 130.9 പോയിന്റ് നേടിയാണ് മൂന്നാമതെത്തിയത്. ഈ കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ ആദ്യമെഡലാണിത്.
ഇന്നലെ നടന്ന നേരത്തേ നടന്ന പാരാ പവർലിഫ്റ്റിംഗ് ലൈറ്റ് വെയ്റ്റ് പുരുഷ വിഭാഗത്തിൽ ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ച അശോക് കുമാർ മലിക്ക് നാലാമതും പരംജീത് കുമാർ ഏഴാമതുമാണ് ഫിനിഷ് ചെയ്തത്. അശോകിന് തലനാരിഴയ്ക്കാണ് വെങ്കലം നഷ്ടമായത്. ആദ്യ ശ്രമത്തിൽ 195 കിലോയും രണ്ടാം ശ്രമത്തിൽ 200 കിലോയും ഉയർത്തിയ അശോകിന് മൂന്നാം ശ്രമത്തിൽ 205 കിലോ ഉയർത്താൻ കഴിഞ്ഞില്ല. ഇതോടെയാണ് മൂന്നാം സ്ഥാനം നഷ്ടമായത്.
ശ്രീഹരി ഫൈനലിൽ
കോമൺവെൽത്ത് ഗെയിംസ് നീന്തലിൽ ഇന്ത്യയുടെ ശ്രീഹരി നടരാജ് 50 മീറ്റർ ബാക് സ്ട്രോക്കിന്റെ ഫൈനലിലെത്തി. ഹീറ്റ്സിൽ മികച്ച എട്ടാമത്തെ സമയം കണ്ടെത്തിയാണ് ശ്രീഹരി സെമിയിലെത്തിയത്. 25.29 സെക്കൻഡിലാണ് ശ്രീഹരി സെമിയിൽ ഫിനിഷ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |