SignIn
Kerala Kaumudi Online
Wednesday, 12 August 2026 12.56 AM IST

സഹലിന് ഹാട്രിക്ക്, ബഗാൻ ക്വാർട്ടറിൽ

sahal

കൊൽക്കത്ത: മലയാളി താരം സഹൽ അബ്ദുസമദ് ഹാട്രിക്കുമായി തിളങ്ങിയ മത്സരത്തിൽ സി.ഐ.എസ്.എഫിനെ 6-0 ത്തിന് തോൽപ്പിച്ച് മോഹൻ ബഗാൻ ഡ്യൂറൻഡ് കപ്പ് ഫുട്‌ബോളിന്റെ ക്വാർട്ടർ ഫൈനലിലെത്തി. 17, 19, 37 മിനിട്ടുകളിലായി രുന്നു സഹലിന്റെ ഗോളുകൾ. മൻവീർ സിംഗ് (24), ജെയ്മി മക്‌ലാരൻ (68), ടെക്കാം അഭിഷേക് സിംഗ് (73) എന്നിവരും ഗോൾ നേടി.ഗ്രൂപ്പ് എ യിൽ മൂന്നുമത്സരവും ജയിച്ചാണ് ബഗാൻ ക്വാർട്ടറിലെത്തിയത്. ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത ഒരു ഗോളിനാണ് കീഴടക്കിയത്. രണ്ടാം മത്സരത്തിൽ സൗത്ത് യുണൈറ്റഡ് എഫ്‌.സിയെ 8-0ത്തിന് തകർത്തെറിഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SAHAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360