SignIn
Kerala Kaumudi Online
Wednesday, 12 August 2026 12.57 AM IST

ജെൻ സീയുടെ സ്വന്തം തൃശൂർ ടൈറ്റാൻസ്

kcl

ആദ്യ രണ്ട് സീസണുകളിലും സെമി ഫൈനലിൽ കൊല്ലം സെയ്‌ലേഴ്സിന് മുന്നിൽ കവാത്ത് മറന്നവരാണ് തൃശൂർ ടൈറ്റാൻസ്. മൂന്നാം സീസണിനിറങ്ങുമ്പോൾ കേരളത്തിലെ ഏറ്റവും മികച്ച യുവതാരങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തി കിരീ‌ടക്കുടമാറ്റം നടത്താനാണ് തൃശൂരുകാരുടെ വരവ്. യുവപ്രതിഭകൾക്ക് അവസരം നൽകുന്നതിനൊപ്പം പരിചയസമ്പന്നരെയും ഇടകലർത്തി സ്ഥിരതയുള്ള ടീമിനെയാണ് ടൈറ്റാൻസ് ഇക്കുറി സജ്ജമാക്കിയിരിക്കുന്നത്.

ആൾറൗണ്ടർ അഖിൽ എം. എസ് ആണ് ഈ സീസണിൽ തൃശൂർ ടൈറ്റൻസിനെ നയിക്കുന്നത്. കേരളത്തിന്റെ യുവതാരനിരയിൽ ശ്രദ്ധേയരായ ഷോൺ റോജർ,അഹമ്മദ് ഇമ്രാൻ, മാനവ് കൃഷ്ണ , മുഹമ്മദ് ഇനാൻ, ആദിത്യ വിനോദ്,വിക്കറ്റ് കീപ്പർ അർജുൻ എ.കെ , അമേയ് മനോജ് ,രോഹിത് കെ.ആർ തുടങ്ങിയവരാണ് ടീമിലെ യുവ തുർക്കികൾ.

കേരളത്തിനായി രഞ്ജി ട്രോഫിയിൽ ഉൾപ്പടെ മികച്ച പ്രകടനം നടത്തിയ താരമാണ് ഷോൺ. ആദ്യ സീസണിൽ കൊച്ചി ബ്ളൂ ടൈഗേഴ്സിലായിരുന്ന ഷോൺ രണ്ടാം സീസൺ മുതൽ തൃശൂരിനൊപ്പമാണ്. കഴിഞ്ഞസീസണിൽ തൃശൂരിന് വേണ്ടി വെടിക്കെട്ട് പ്രകടനം നടത്തിയ അഹമ്മദ് ഇമ്രാനും ഷോണിനെപ്പോലെ തിരുവനന്തപുരം സ്വദേശിയാണ്. പേരൂർക്കട എസ്.എ.പി ക്യാമ്പിലെ ഗ്രൗണ്ടിൽ കോച്ച് അജയ് പ്രസാദ് രാകിമിനുക്കിയെടുത്ത പ്രതിഭയാണ് ഇമ്രാൻ. മാനവ് കൃഷ്ണ ഇന്ത്യൻ ജൂനിയർ ടീമിന് വേണ്ടി ലങ്കയിൽ സെഞ്ച്വറി നേടിയ ആവേശത്തിലാണ് ടൈറ്റാൻസിന്റെ കുപ്പായമണിയുന്നത്. ഇനാനും അണ്ടർ 19 ഇന്ത്യൻ കുപ്പായമണിഞ്ഞ താരമാണ്. കഴിഞ്ഞ സീസണിൽ ട്രിവാൻഡ്രം റോയൽസിന്റെ കോച്ചായിരുന്ന എസ്.മനോജിന്റെ മകനായ അമേയ് മനോജ് ദേശീയ ജൂനിയർ മത്സരങ്ങളിൽ ഈ സീസണിൽ മികച്ച പ്രകടനം നടത്തിയിരുന്നു. കഴിഞ്ഞസീസണിലെ ഏറ്റവും പ്രായം കുറഞ്ഞതാരമായിരുന്നു രോഹിത്.

എസ്.സുനിൽ കുമാറാണ് ഇക്കുറി ടൈറ്റാൻസിന്റെ മുഖ്യ പരിശീലകൻ. സഹപരിശീലകരായി കെവിൻ ഓസ്കാറും സി.പി ഷാഹിദുമുണ്ട്.എസ്.രമേഷാണ് കൺസൾട്ടന്റ് ഡയറക്ടർ. വെറ്ററൻ താരം കൂടിയായ സജ്ജാദ് സേട്ടാണ് ടീമുടമ.മാനേജരായി കെ.ഹരികൃഷ്ണൻ സംഘത്തിനൊപ്പമുണ്ട്.

ടൈറ്റൻസ് സ്ക്വാഡ് : അഖിൽ എം. എസ് (ക്യാപ്ടൻ), അഹമ്മദ് ഇമ്രാൻ, രോഹിത് കെ. ആർ, ഷോൺ റോജർ, നിഖിൽ തോട്ടത്ത്, അർജുൻ എ.കെ, സഞ്ജീവ്, മാനവ് കൃഷ്ണ , മുഹമ്മദ് ഇനാൻ, നെസൽ.പി, അബ്ദദുൽ റമീസ്.പി, ബിജു നാരായണൻ, ആദിത്യ വിനോദ്, ആസിഫ് സലാം, മുഹമ്മദ് ഇർഷാദ്, പ്രസൂൺ പ്രസാദ്, ആനന്ദ്ജോസഫ്, ശരത് ചന്ദ്ര പ്രസാദ്, ഷാരോൺ എസ്. എസ്, അമേയ് മനോജ്.

ആദ്യ മത്സരം

ആഗസ്റ്റ് 20, Vs കാലിക്കറ്റ് ഗ്ളോബ്സ്റ്റാഴ്സ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KCL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360