
തിരുവനന്തപുരം : കെ.സി.എൽ ഫൈനലിൽ ഫീൽഡ് ചെയ്യുന്നതിനിടെ പരിക്കേറ്റ തൃശൂർ ടൈറ്റാൻസിന്റെ ബാറ്റർ ഷോൺ റോജറിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കോളർ ബോണിനാണ് ഷോണിന് പരിക്കേറ്റത്. പരിക്കിനെത്തുടർന്ന് ഷോണിന് ബാറ്റുചെയ്യാൻ കഴിഞ്ഞിരുന്നില്ല. സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ താരത്തിനെ കിരീടം നേടിയ ശേഷം ഇന്നലെ ട്രോഫിയുമായി ആശുപത്രിക്കിടക്കയിൽ സന്ദർശിച്ചു. ഷോണിന് ട്രോഫിയും ചാമ്പ്യൻ ജഴ്സിയും സമ്മാനിക്കുകയും ചെയ്തു. വേദനയ്ക്കിടയിലും കൂട്ടുകാരുടേയും ടീമുടമകളുടേയും സ്നേഹത്തിന് ഷോൺ നന്ദി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |