
കോഴിക്കോട് : 18-ാമത് സിൽവർ ഹിൽസ് ദക്ഷിണേന്ത്യൻ സ്കൂൾ ബാസ്കറ്റ് ബാൾ ടൂർണമെന്റിൽ ആതിഥേയരായ സില്‍വര്‍ ഹില്‍സ് എച്ച്.എസ്.എസ് കോഴിക്കോട്, പ്രൊവിഡന്‍സ് ഗേള്‍സ് എച്ച്.എസ്.എസ് കോഴിക്കോട് എന്നിവര്‍ ജേതാക്കളായി.അണ്ടര്‍-19 ആണ്‍കുട്ടികളുടെ ഫൈനലില്‍ ചങ്ങനാശ്ശേരി എ.കെ.എം പബ്ലിക് സ്കൂളിനെ 56-40 എന്ന സ്കോറിനാണ് സില്‍വര്‍ ഹില്‍സ് പരാജയപ്പെടുത്തിയത്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോടിന്റെ പ്രിയ ടീമായ പ്രൊവിഡന്‍സ് ഗേള്‍സ് എച്ച്.എസ്.എസ് 49-34 എന്ന സ്കോറിന് കാരമട എസ്.വി.ജി.വി മെട്രിക്കുലേഷന്‍ സ്കൂളിനെ തകര്‍ത്ത് കിരീടം ചൂടി. അണ്ടര്‍-13 മിനി ബോയ്സ് വിഭാഗത്തില്‍ സില്‍വര്‍ ഹില്‍സ് 62-35 ന് ദേവഗിരി പബ്ലിക് സ്കൂളിനെ തോല്‍പ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |