SignIn
Kerala Kaumudi Online
Sunday, 06 September 2026 11.37 PM IST

യു.എസ് ഓപ്പൺ : സ്വരേവ്, ഇഗ നാലാം റൗണ്ടിൽ

iga

ന്യൂയോർക്ക് : യു.എസ് ഓപ്പൺ ടെന്നിസിൽ പുരുഷ സിംഗിൾസിൽ ജർമ്മൻ താരം അലക്സിസ് സ്വരേവ് നാലാം റൗണ്ടിലെത്തി. ഇന്നലെ നടന്ന മൂന്നാം റൗണ്ട് പോരാട്ടത്തിൽ ചിലിയൻ താരം അലജാൻഡ്രോ തബിലിയെ 6-2,7-6,6-2നാണ് സ്വരേവ് തോൽപ്പിച്ചത്. അതേസമയം അഞ്ചാം സീഡ് ഫ്ളാവിയോ കൊബെല്ലിയെ ബെൽജിയത്തിന്റെ അലക്സാണ്ടർ ബ്ളോക്സും ഒൻപതാം സീഡ് ടെയ്‌ലർ ഫ്രിറ്റ്സിനെ അർജന്റീനയുടെ സെരുൻഡോലോയും മൂന്നാം റൗണ്ടിൽ തോൽപ്പിച്ചു.

വനിതാ സിംഗിൾസിൽ മുൻ ചാമ്പ്യൻ നവോമി ഒസാക്ക മൂന്നാം റൗണ്ടിൽ 6-3,3-6,7-5ന് ബെൽജിയത്തിന്റെ എലിസ് മെർട്ടൻസിനെ തോൽപ്പിച്ചു. മുൻ ലോക ഒന്നാം നമ്പർ ഇഗ ഷ്വാംടെക്കും മൂന്നാം റൗണ്ടിൽ വിജയം നേടി. പോളണ്ടുകാരിയായ ഇഗ 7-6,7-6ന് ചെക്ക് റിപ്പബ്ളിക്കിന്റെ മാരി ബൗസ്കോവയെയാണ് തോൽപ്പിച്ചത്. നാലാം സീഡ് അമേരിക്കൻ താരം കൊക്കോ ഗൗഫ് മൂന്നാം റൗണ്ടിൽ സ്പാനിഷ് താരം ക്രിസ്റ്റീന ബുക്സയെ 6-3,6-4ന് കീഴടക്കി. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റായ അമാൻഡ അനിസിമോവ ഓസ്ട്രിയൻ താരം അനസ്താസ്യ പൊട്ടപ്പോവയോട് മൂന്നാം റൗണ്ടിൽ 6-2,7-5ന് തോറ്റ് പുറത്തായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IGA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360