SignIn
Kerala Kaumudi Online
Monday, 01 June 2026 12.43 PM IST

വിജയത്തിന് പിന്നാലെ ഫ്ളൈയിംഗ് കിസ്,​ ടീം പാർട്ടിയിൽ ഒരുമിച്ച് നൃത്തച്ചുവടുകൾ: 'വിരുഷ്ക സ്പെഷ്യൽ' ആഘോഷരാവ് വൈറൽ

rcb

അഹമ്മദാബാദ്: ഐപിഎൽ കിരീട നേട്ടത്തിനുശേഷം റോയൽ ചലഞ്ചേഴ്സ് ബംഗളൂരു താരം വിരാട് കൊഹ്‌ലിയും ഭാര്യ അനുഷ്ക ശർമയും ഒരുമിച്ച് ചെയ്ത നൃത്തം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ പരാജയപ്പെടുത്തി തുടർച്ചയായ രണ്ടാം തവണയും ആർസിബി കിരീടം ചൂടിയതിന് പിന്നാലെയാണ് ഇരുവരും തകർപ്പൻ നൃത്തച്ചുവടുകളുമായെത്തിയത്.

വിജയാഘോഷത്തിന്റെ ഭാഗമായി നടത്തിയ ടീം പാർട്ടിയിലാണ് ഇരുവരും ഒരുമിച്ച് ചുവടുകൾ വച്ചത്. "One felt nice, we did it twice" (ഒരെണ്ണം നന്നായിരുന്നു, ഞങ്ങൾ അത് രണ്ടുതവണ ചെയ്തു) എന്നെഴുതിയ ടീ ഷർട്ട് ധരിച്ചാണ് വിരാടും ആർസിബി താരങ്ങളും ആഘോഷങ്ങളിൽ പങ്കെടുത്തത്. വിജയത്തിന് പിന്നാലെ ഈ ടീ ഷർട്ട് ധരിച്ച വിരാടിന്റെ ചിത്രമാണ് അനുഷ്ക ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചത്. ഇന്നലെ നടന്ന മത്സരത്തിലുടനീളം അനുഷ്ക സ്റ്റേഡിയത്തിൽ നിന്ന് ടീമിന് വേണ്ടി ആർത്തുവിളിക്കുകയും പിന്തുണ നൽകുകയും ചെയ്തിരുന്നു. കളിക്കളത്തിലെ വിജയാഹ്ളാദത്തിനൊപ്പം പ്രിയപ്പെട്ട താരങ്ങളുടെ നൃത്തവും സമൂഹമാദ്ധ്യമങ്ങളിൽ നിമിഷങ്ങൾക്കകം വൈറലായി. ദിനേഷ് കാർത്തിക് അടക്കമുള്ള സഹതാരങ്ങൾക്കൊപ്പവും വിരാട് നൃത്തംചെയ്തു.

കൊഹ്‌ലി സിക്സറടിച്ച് മത്സരം ഫിനിഷ് ചെയ്തതതിനുശേഷം കൊഹ്‌ലി ഗാലറിയിൽ ഇരുന്ന അനുഷ്കയ്ക്ക് നേരെ ഫ്ളൈയിംഗ് കിസുകൾ നൽകിയ ദൃശ്യങ്ങളും വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. മത്സരത്തിന് ശേഷം സ്റ്റേഡിയത്തിന് അടുത്തെത്തിയ അനുഷ്കയെ വിരാട് ആലിംഗനം ചെയ്യുന്നതും ഇരുവരും ഒരുമിച്ചുള്ള വൈകാരിക നിമിഷങ്ങളും ഏറെ ശ്രദ്ധേയമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, VIRATKOHLI, ANUSHKA, VIRAL DANCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360