SignIn
Kerala Kaumudi Online
Thursday, 04 June 2026 2.41 PM IST

ഐപിഎല്ലിൽ കപ്പുയർത്തിയ വിരാട് പുറത്ത്, ഇന്ത്യൻ ടീമിന് തിരിച്ചടി; ഏകദിനത്തിന് വില്ലനായത് ഹാംസ്ട്രിംഗ് പരിക്ക്

virat-kohli-

ന്യൂഡൽഹി: ഈ മാസം നടക്കാനിരിക്കുന്ന അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന ക്രിക്കറ്റ് പരമ്പരയിൽ നിന്ന് വിരാട് കൊഹ്‌ലി പുറത്ത്. ഹാംസ്ട്രിംഗിനേറ്റ പരിക്കിനെ തുടർന്നാണ് കൊഹ്‌ലിക്ക് പരമ്പര നഷ്ടമാകുന്നത്. വാർത്താ ഏജൻസിയായ പിടിഐ ആണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത പുറത്തുവിട്ടത്. ജൂൺ 13ന് ധർമ്മശാലയിലാണ് ഇന്ത്യ-അഫ്ഗാനിസ്ഥാൻ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര ആരംഭിക്കുന്നത്. ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള ഫൈനലിൽ ആർസിബിക്ക് വേണ്ടി വിജയറൺസ് കുറിച്ച് തകർപ്പൻ ഫോമിൽ നിൽക്കവെയാണ് താരത്തിന് അപ്രതീക്ഷിതമായി പരിക്കേൽക്കുന്നത്.

അതേസമയം, ഹിറ്റ് മാൻ രോഹിത് ശർമ്മ പരമ്പരയിൽ കളിക്കുന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. ഫിറ്റ്നസ് വീണ്ടെടുക്കുന്നതിന് അനുസരിച്ചായിരിക്കും രോഹിത് കളിക്കുക എന്ന നിബന്ധനയോടെയാണ് അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പരിക്കേൽക്കുന്നതിന് തൊട്ടുമുൻപ്, ട്വന്റി-20 ക്രിക്കറ്റിന്റെ ആവശ്യകതകളെക്കുറിച്ചും യുവതാരങ്ങൾ മാതൃകയാക്കേണ്ട കാര്യങ്ങളെക്കുറിച്ചും കൊഹ്‌ലി മനസ് തുറന്നിരുന്നു. സാഹചര്യങ്ങൾക്കനുസരിച്ച് കളി മുന്നോട്ട് കൊണ്ടുപോകാൻ യുവതലമുറ പഠിക്കണമെന്നും കൊഹ്‌ലി ഓർമ്മിപ്പിച്ചു.

virat-kohli-

'കളിയുടെ ആയുസ് വർദ്ധിപ്പിക്കുന്നതിന്റെ രഹസ്യം നിരന്തരമായ മാറ്റങ്ങളോട് പൊരുത്തപ്പെടലാണ്. ഞാൻ ഇനിയും കളിക്കളത്തിൽ തുടരാൻ ആഗ്രഹിക്കുന്നു. ടീമിനെ വിജയിപ്പിക്കാൻ എന്റെ ബാറ്റിംഗിൽ എവിടെയെല്ലാം മാറ്റങ്ങൾ വരുത്താമെന്നാണ് എപ്പോഴും ഞാൻ നോക്കാറുള്ളത്.'- ഐ.പി.എൽ പങ്കുവച്ച വീഡിയോയിൽ കൊഹ്‌ലി വ്യക്തമാക്കി.

യുവതാരങ്ങൾ പവർ ഹിറ്റിംഗിന് പിറകെ പോകരുതെന്നും കൊഹ്‌ലി ഉപദേശിച്ചു. വിജയം സിക്‌‌സടിക്കുന്നതിൽ മാത്രമല്ല മറിച്ച് മത്സരത്തിന്റെ സാഹചര്യം കൂടി മനസിലാക്കലാണ്. ഏത് സാഹചര്യത്തിലും ബാറ്റ് ചെയ്യാൻ പാകത്തിലാകണം നിങ്ങളുടെ തയ്യാറെടുപ്പുകൾ. പിച്ച് ബുദ്ധിമുട്ടേറിയതാണെങ്കിൽ സിക്സറുകൾക്ക് ശ്രമിക്കാതെ ബൗണ്ടറികൾ കണ്ടെത്തണം. അതിനും സാധിച്ചില്ലെങ്കിൽ സിംഗിളെടുത്ത് സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് ക്രീസിൽ നിലയുറപ്പിക്കാൻ ശ്രദ്ധിക്കണമെന്നും കൊഹ്‌ലി കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, SPORTS, VIRATKOHLI, BCCI, RULED OUT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360