
ടെഹ്‌റാൻ: യുഎസ്- ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ മുൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയിക്ക് വിട നൽകി ഇറാൻ. ജന്മനാടായ മഷ്‌ഹദിൽ നടന്ന ഖബറടക്കത്തോടെ ആറു ദിവസം നീണ്ടുനിന്ന സംസ്‌കാരച്ചടങ്ങുകൾ പൂർത്തിയായി.
പോർവിമാനങ്ങളുടെയടക്കം അകമ്പടിയോടെയാണ് ഖമനേയിയുടെ ഭൗതികശരീരം മഷ്‌ഹദിൽ എത്തിച്ചത്. ഷിയാ മുസ്ലിംഗങ്ങളുടെ പുണ്യനഗരങ്ങളായ ഇറാഖിലെ കർബലയും നജാഫും അടക്കമുള്ള ഇടങ്ങളിലൂടെ നടത്തിയ വിലാപയാത്രയ്‌ക്ക് ശേഷമാണ് ഭൗതികശരീരം മഷ്‌ഹദിലേക്കെത്തിച്ചത്. ഇറാനിലെ ഏറ്റവും വിശുദ്ധമായ ഷിയാ തീർത്ഥാടനകേന്ദ്രമായ ഇമാം റിസാ ദർഗയിലാണ് ഖമനേയിയെ ഖബറടക്കിയത്. ആക്രമണത്തിൽ കൊല്ലപ്പെട്ട കുടുംബാംഗങ്ങളെയും അദ്ദേഹത്തിനൊപ്പം തന്നെയാണ് ഖബറടക്കിയത്.
ഖമനേയിക്ക് വിടനൽകാനായി പതിനായിരങ്ങളാണ് മഷ്‌ഹദിലേക്ക് എത്തിയത്. സംസ്‌കാരച്ചടങ്ങിലെ പ്രാർത്ഥനകൾക്ക് മുതിർന്ന മതപണ്ഡിതനായ അയത്തുള്ള ഹൊസൈൻ നൂരി നേതൃത്വം നൽകി. മഷ്‌ഹദിൽതന്നെ ഖബറടക്കണമെന്നത് ഖമനേയിയുടെ ആഗ്രഹമായിരുന്നെന്ന് അദ്ദേഹത്തിന്റെ ചീഫ് ഒഫ് സ്റ്റാഫ് ആയിരുന്ന മുഹമ്മദ് മൊഹമ്മദ്- ഗോൽപയാഗ്നി പറഞ്ഞു.
The body of Iran's slain Supreme Leader Ali Khamenei was transported across Iran over six days using multiple modes of transport, including road convoys, helicopters, and fighter jet-escorted aircraft. The funeral procession began with two days of public mourning in Tehran before moving through Qom and other cities, accompanied by the coffins of several family members killed in the February 28 US-Israeli strikes, ahead of his final burial in Mashhad.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |