SignIn
Kerala Kaumudi Online
Thursday, 09 July 2026 8.12 AM IST

വീണ്ടും ആക്രമണം;  ഹോ‌ർമുസ് കടലിടുക്കിലെ തുറമുഖ നഗരങ്ങളിൽ വ്യോമാക്രമണം നടത്തി യുഎസ്

-hormuz
യുഎസ് ആക്രമണത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിനടുത്തുള്ള ഒരു തുറമുഖത്ത് നിന്ന് പുക ഉയരുന്നു (screengrab)

ടെഹ്‌റാൻ: വെടിനിര്‍ത്തല്‍ കരാര്‍ അവസാനിച്ചുവെന്ന പ്രഖ്യാപനത്തിന് പിന്നാലെ വീണ്ടും ഇറാനിൽ ആക്രമണം നടത്തി അമേരിക്ക. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിർദേശപ്രകാരം ഇറാനിൽ ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. ഹോർമുസ് കടലിടുക്കിലെ തുറമുഖ നഗരങ്ങളായ സിറിക്, ബന്ദർ അബ്ബാസ് എന്നിവിടങ്ങളിൽ സ്‌ഫോടനം ഉണ്ടായതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.

ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടിയാണ് ഇതെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഹോർമുസ് കടലിടുക്കിലെ സഞ്ചാരസ്വാതന്ത്ര്യത്തിന് ഭീഷണിയാകാനുള്ള ഇറാന്റെ ശക്തി ദുർബലപ്പെടുത്താനാണ് ആക്രമണമെന്ന് യുഎസ് സെൻട്രൽ കമാൻഡ് എക്സിൽ കുറിച്ചു.

ഇറാന്റെ അതീവ തന്ത്രപ്രധാനമായ തീരദേശ മേഖലകളായ ചബാഹർ, കോണാർക്, ബുഷഹർ, ഖേഷം ദ്വീപുകൾ എന്നിവിടങ്ങളിലും യുഎസ് സെെന്യം വ്യോമാക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്. സെെനിക കേന്ദ്രങ്ങൾ, മിസെെൽ വിക്ഷേപണ സ്ഥലങ്ങൾ, റഡാർ സംവിധാനങ്ങൾ വ്യോമപ്രതിരോധ സംവിധാനങ്ങൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

ചൊവ്വാഴ്ച രാത്രി ഇറാനിലെ 80 സൈനിക താവളങ്ങളിൽ യുഎസ് ആക്രമണം നടത്തിയിരുന്നു. പിന്നാലെയാണ് തുർക്കിയിലെ അങ്കാറയിൽ നാറ്റോ ഉച്ചകോടിക്കിടെ പ്രഖ്യാപനമുണ്ടായത്. യുഎസിന്റെ ബഹ്റൈനിലെയും കുവൈറ്റിലെയും 85 കേന്ദ്രങ്ങൾ ഇറാനും ആക്രമിച്ചു. ബഹ്റൈനിലെ സൽമാൻ പോർട്ടിലും അഞ്ചാം കപ്പൽപ്പടയ്ക്ക് നേരെയും കുവൈറ്റിലെ അലി അൽ സാലിം എയർബേസിലുമാണ് ആക്രമണമുണ്ടായത്.

English Summary

The United States launched fresh airstrikes on Iran following the end of the ceasefire agreement, with the operation carried out under the orders of President Donald Trump, according to U.S. Central Command. Explosions were reported in the port cities of Sirik and Bandar Abbas near the Strait of Hormuz, while several strategic coastal locations were also targeted.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: US ATTACK IRAN, HORMUZ STRAIT, US AIRSTRIKE, HORMUZ PORT CITIES, DONALD TRUMP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360