SignIn
Kerala Kaumudi Online
Friday, 10 July 2026 7.59 AM IST

ഏറ്റുമുട്ടൽ തുടർന്ന് ഇറാനും യു.എസും: മുൾമുനയിൽ വീണ്ടും ഗൾഫ്

d

# ഖത്തറും ബഹ്റൈനും
കുവൈറ്റും ആക്രമിച്ചു

ടെഹ്റാൻ: ഇടക്കാല സമാധാന കരാർ ലംഘിച്ച് ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി ഇറാനും യു.എസും ആക്രമണം പുനരാരംഭിച്ചതോടെ വീണ്ടും മുൾമുനയിലായി ഗൾഫ് രാജ്യങ്ങൾ. ഇന്നലെ പുലർച്ചെ തെക്കൻ ഇറാനിലെ പ്രദേശങ്ങളിൽ യു.എസ് ബോംബിട്ടതിനു പിന്നാലെ ഖത്തർ, കുവൈറ്റ്, ബഹ്റൈൻ എന്നിവിടങ്ങളിലെ യു.എസ് സൈനിക ബേസുകളെ ലക്ഷ്യമാക്കി നൂറുകണക്കിന് ഇറാനിയൻ ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും പാഞ്ഞെത്തി.

കുവൈറ്റിലെ അലി അൽ സലിം, അരിഫ് ജാൻ, ബഹ്റൈനിലെ ജുഫൈർ, ഷെയ്ഖ് ഇസ ബേസുകളിൽ നാശം വിതച്ചെന്ന് ഇറാൻ അവകാശപ്പെട്ടു. ഖത്തറിലെ ഉപഗ്രഹ മുന്നറിയിപ്പ് സംവിധാനവും ലക്ഷ്യമാക്കി. മേഖലയിലെ യു.എസിന്റെ പേട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനങ്ങളെയാണ് ഇറാൻ പ്രധാനമായും ഉന്നമിട്ടത്.

മിസൈലുകളും ഡ്രോണുകളും നേരിട്ട് പതിച്ചതായി സ്ഥിരീകരണമില്ല. നാല് മിസൈലുകളും 10 ഡ്രോണുകളും തകർത്തെന്നും അവശിഷ്ടം പതിച്ച് ഒരാൾക്ക് പരിക്കേറ്റെന്നും കുവൈറ്റ് അറിയിച്ചു. ജോർദ്ദാനിലെ അസ്‌രഖ് ബേസിലേക്ക് ഇറാൻ പത്ത് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചെങ്കിലും തകർത്തു.


# അടുത്ത ലക്ഷ്യം

യു.എ.ഇയും സൗദിയും


യു.എസ് ആക്രമണം ആവർത്തിച്ചാൽ സൗദിയെയും യു.എ.ഇയെയും ആക്രമിക്കുമെന്ന് ഇറാൻ. ഇറാന്റെ ആണവ കേന്ദ്രമുള്ള ബുഷെഹറിലും ഇന്നലെ സ്ഫോടനമുണ്ടായി. ഗോലസ്ഥാൻ പ്രവിശ്യയിൽ റെയിൽവേ പാലം തകർന്നു.


# 14 മരണം


രണ്ടു ദിവസങ്ങൾക്കിടെ ഇറാനിൽ

യു.എസ് ബോംബിട്ടത് - 170 ഇടങ്ങളിൽ

 മരണം - 14

 പരിക്ക് - 78


# ഖമനേയിക്ക് അന്ത്യവിശ്രമം,​

അലയടിച്ച് കോപം


യു.എസിന്റെ ആക്രമണ ഭീഷണികളെ വകവയ്ക്കാതെ ഇറാന്റെ മുൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്ത് ആയിരങ്ങൾ. പൊതുദർശനത്തിന് ഇറാക്കിലേക്ക് കൊണ്ടുപോയിരുന്ന ഭൗതികദേഹം ഇന്നലെ മിലിട്ടറി ജെറ്റുകളുടെ അകമ്പടിയോടെ വിമാനമാർഗ്ഗം മഷാദിലെത്തിച്ചു. ഖമനേയിയുടെയും കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾ വിലാപയാത്രയ്ക്ക് ശേഷം വിശുദ്ധ ഇമാം റെസാ പള്ളിയിൽ സംസ്കരിച്ചു. യു.എസിനും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും എതിരെ അതിശക്തമായ ജനരോഷമാണ് അലയടിച്ചത്. ഖമനേയിയുടെ മകനും പുതിയ പരമോന്നത നേതാവുമായ മൊജ് തബാ സംസ്കാരച്ചടങ്ങിലും പങ്കെടുത്തില്ല.


``ഇറാന്റെ ആക്രമണങ്ങൾ മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാണ്.``

- യു.എ.ഇ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360