SignIn
Kerala Kaumudi Online
Thursday, 09 July 2026 1.09 PM IST

'സമാധാന കരാറിനായി ഇറാൻ യാചിക്കുന്നു,​ അവരേക്കാൾ ഇരുപത് മടങ്ങ് ശക്തിയിൽ ഞങ്ങൾ ആക്രമിക്കും'

us-president-donald-trump
യുഎസ് പ്രസിഡന്റ് ‌ ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: ഒരിടവേളയ്ക്ക് ശേഷം അമേരിക്ക ആക്രമണം കടുപ്പിച്ചതിന് പിന്നാലെ സമാധാന കരാറിനായി ഇറാൻ യാചിക്കുന്നതായി ഡൊണാൾഡ് ട്രംപ്. ഇറാനെതിരെ നടത്തിയ തുടർച്ചയായ വ്യോമാക്രമണങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചുകൊണ്ടാണ് ട്രംപ് ഇക്കാര്യം അവകാശപ്പെട്ടത്.

നാറ്റോ ഉച്ചകോടിയിൽ നിന്ന് മടങ്ങുന്നതിനിടെയാണ് ട്രംപ് മാദ്ധ്യമങ്ങളോട് സംസാരിച്ചിത്. സംഘർഷം പുനഃരാരംഭിച്ചതിന് ശേഷം ഇറാൻ അമേരിക്കയെ ബന്ധപ്പെട്ടെന്നും സമാധാന കരാറിനായുള്ള താൽപര്യം അറിയിച്ചതായുമാണ് ട്രംപ് പറഞ്ഞത് എന്നാൽ ഇറാന്റെ ഈ നിലപാട് വിശ്വസിനീയമാണോ എന്ന കാര്യത്തിൽ തനിക്ക് സംശയമുണ്ടെന്നും ട്രംപ് പ്രതികരിച്ചു.

ഇറാൻ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തിന് മറുപടിയായാണ് പുതിയ സൈനിക നടപടി ആരംഭിച്ചതെന്ന് ട്രംപ് വ്യക്തമാക്കി. അവർ ആക്രമിക്കുന്നതിന്റെ 20 മടങ്ങ് ശക്തിയിൽ ഞങ്ങൾ തിരിച്ചാക്രമിക്കുമെന്ന് ട്രംപ് വെല്ലുവിളിച്ചു. ഈ പ്രസ്താവനയോടൊപ്പമാണ് ഇറാൻ കേന്ദ്രങ്ങൾ ആക്രമിക്കുന്ന ദൃശ്യങ്ങളും ട്രംപ് പങ്കുവച്ചത്.

ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നാലെയാണ് അമേരിക്ക വീണ്ടും ഇറാനെതിരെ വ്യോമാക്രമണം നടത്തിയത്. അതേസമയം, അമേരിക്കൻ നടപടിക്ക് ശക്തമായ മറുപടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷം വീണ്ടും രൂക്ഷമാകുമെന്ന ആശങ്ക അന്താരാഷ്ട്രതലത്തിൽ ശക്തമാണ്.

English Summary

U.S. President Donald Trump claimed that Iran has expressed interest in a peace deal following recent U.S. airstrikes, though he said he remains skeptical of Tehran's intentions. Trump warned that any Iranian attack would be met with a response "20 times stronger" and shared videos of the strikes on social media. The renewed military action follows attacks near the Strait of Hormuz, while Iran has vowed a strong retaliation, raising fears of escalating tensions across the Middle East.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DONALD TRUMP, IRAN US CONFLICT, TRUMP IRAN STATEMENT, IRAN PEACE DEAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360