ന്യൂഡൽഹി: ലോകത്താദ്യമായി ആഴ്‌ചയിൽ ഒരിക്കൽ മാത്രം ഉപയോഗിക്കാവുന്ന ഇൻസുലിൻ ഇന്ത്യയിൽ പുറത്തിറക്കി. ഡാനിഷ് മരുന്ന് കമ്പനിയായ നോവോ നോർഡിസ്‌ക് ആണ് നിർമാതാക്കൾ. അവിക്‌ലി അല്ലെങ്കിൻ ഇൻസുലിൻ ഐക്കോഡെക് എന്നാണ് മരുന്നിന്റെ പേര്. ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹരോഗികളായ മുതിർന്നവർക്കാണ് ഈ മരുന്ന് ഉപയോഗിക്കാൻ സാധിക്കുക.
പുതിയ മരുന്ന് ഉപയോഗിക്കുന്നതോടെ വർഷം 365 ഇൻസുലിൻ കുത്തിവയ്പ്പ് എന്നത് 52 ആയി കുറയും. പ്രമേഹരോഗികൾ സാധാരണ ദിവസത്തിൽ ഒരുതവണയോ കൂടുതൽ തവണയോ ഇൻസുലിൻ കുത്തിവയ്പ്പ് എടുക്കാറുണ്ട്.
പ്രമേഹത്തിനും അമിത വണ്ണത്തിനുമുള്ള സെമാഗ്ളൂടൈഡ് എന്ന മരുന്നും നേരത്തെ നോവോ നോർഡിസ്‌ക് പുറത്തിറക്കിയിട്ടുണ്ട്. അവിക്‌ലിയുടെ 700 യൂണിറ്റ് പാക്കിന് 2611 രൂപയാണ് വില. ഇന്ന് ലഭ്യമാകുന്ന ഇൻസുലിൻ യൂണിറ്റുകളേക്കാൾ 40 ശതമാനം വരെ വിലക്കുറവാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന അഞ്ച് ഇൻസുലിൻ ബ്രാൻഡുകളിൽ നാലെണ്ണം, മിക്സ്റ്റാർഡ്, റൈസോഡെഗ് എന്നിവ നിലവിൽ നോവോ നോർഡിസ്കാണ് നിർമിക്കുന്നത്.
ഇന്ത്യയിൽ ഏകദേശം 10.1 കോടി പേർക്ക് പ്രമേഹവും ഏകദേശം 13.6 കോടി പേർക്ക് പ്രീ ഡയബറ്റിസും ഉണ്ട്. രാജ്യത്ത് ഒൻപത് ലക്ഷത്തിലധികം പേർക്കാണ് ഓട്ടോഇമ്മ്യൂൺ രോഗാവസ്ഥയായ ടൈപ്പ് 1 പ്രമേഹമുള്ളത്. ഇവരിൽ കൂടുതൽ പേരും ഇൻസുലിൻ ഇൻജെക്ഷനെ ആശ്രയിക്കുന്നവരാണ്.
India has launched Avikly (Insulin Icodec), the world's first weekly insulin, developed by Danish firm Novo Nordisk. This new medication, designed for adult Type 1 and Type 2 diabetes patients, will significantly reduce annual injections from 365 to 52. Priced at Rs 2611 for 700 units, the company claims it is up to 40% cheaper than existing insulin options.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |