ടെൽ അവീവ്: ദുബായിൽനിന്ന് ഇസ്രയേൽ നഗരമായ ടെൽ അവീവിലേക്ക് പറക്കുകയായിരുന്ന ഫ്ലൈ ദുബായ് വിമാനം തകർക്കാൻ ശ്രമിച്ച സഹ പൈലറ്റിനെ ചെറുത്ത് യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഇന്ത്യക്കാരനായ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
'ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയ്ക്ക് എന്റെ സല്യൂട്ട്. ശരീരത്തിൽ കുത്തേറ്റിട്ടും ഗുരുതരമായി പരിക്കേറ്റിട്ടും അദ്ദേഹം ചെറുത്തുനിന്നു. കോക്പിറ്റ് വാതിൽ തുറന്ന് യാത്രക്കാരെയും ജീവനക്കാരെയും ആക്രമിയെ കീഴ്പ്പെടുത്താൻ സഹായിച്ചു.വലിയ ഒരു ആകാശ ദുരന്തമാണ് അദ്ദേഹം തടഞ്ഞത്. 174 ഓളം പേരുടെ ജീവനാണ് അദ്ദേഹം രക്ഷിച്ചത്. അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെ'- നെതന്യാഹു തന്റെ എക്സ് പേജിൽ കുറിച്ചു.
വിമാനം തകർക്കുകയായിരുന്നു കോ പൈലറ്റിന്റെ ലക്ഷ്യം. യാത്രക്കാരിൽ ഭൂരിപക്ഷവും ഇസ്രയേൽ പൗരൻമാരായിരുന്നു. കോക് പിറ്റിലുണ്ടായ ഏറ്റുമുട്ടലിൽ സ്മിത് മച്ചാറിനെ ഒമാൻ പൗരനായ കോ-പൈലറ്റ് കത്തികൊണ്ട് ആക്രമിക്കുകയും വിമാനം ഇടിച്ചിറക്കാൻ ശ്രമിക്കുകയുമായിരുന്നു. പിന്നാലെ സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി.
ബുധനാഴ്ച പുലർച്ചെ 3.05ഓടെ ദുബായിൽനിന്ന് പുറപ്പെട്ട ബോയിങ് 737 വിമാനം രണ്ടര മണിക്കൂർ പിന്നിട്ടപ്പോൾ 33,000 അടി ഉയരത്തിൽ നിന്ന് പെട്ടെന്ന് 17,000 അടിയിലേക്ക് പതിക്കുകയായിരുന്നു. അടിയന്തര സാഹചര്യം സൂചിപ്പിക്കുന്ന 7700 കോഡും പിന്നാലെ റാഞ്ചുകയോ, മറ്റ് ഇടപെടൽ ഉണ്ടാകുമ്പോഴോ നൽകുന്ന 7500 കോഡും പ്രക്ഷേപണം ചെയ്തു. ഇതോടെ വിമാനം റാഞ്ചിയെന്ന അഭ്യൂഹം ശക്തമായി. വീണ്ടും 7700 കോഡ് നൽകിയതോടെ ആശങ്ക കുറഞ്ഞു.
കോക് പിറ്റിൽ തർക്കം നടക്കവെ മുൻനിരയിലുണ്ടായിരുന്ന ഇവരിലെ ചില യാത്രക്കാർ സഹപൈലറ്റിനെ നേരിട്ടു. ഇയാളെ യാത്രക്കാർ കോക്‌പിറ്റിൽ നിന്ന് പുറത്താക്കി. യാത്രക്കാരായി ഉണ്ടായിരുന്ന ഓഫ് ഡ്യൂട്ടി പൈലറ്റുമാർ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് സുരക്ഷിതമായി താഴെയെത്തിക്കുകയായിരുന്നു.
രാവിലെ 9.45നും 9.50നും ഇടയിലാണ് തബൂക്കിൽ സുരക്ഷിതമായി ലാൻഡ് ചെയ്തത്. യാത്രക്കാരെ ടെൽ അവീവിലെത്തിക്കാൻ മറ്റൊരു വിമാനം അയച്ചതായി ഫ്‌ളൈദുബായ് വ്യക്തമാക്കിയിരുന്നു. വിമാനം തകർക്കാൻ ലക്ഷ്യമിട്ടുവെന്ന് ഇസ്രയേൽ മന്ത്രി സ്‌മോട്റിച്ച് ആരോപിച്ചു.
സംഭവത്തിൽ യുഎഇ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്നാണ് യുഎഇ വ്യക്തമാക്കിയത്. 2022 മുതൽ ഫ്‌ളൈ ദുബായിൽ ക്യാപ്‌റ്റനായി ജോലിനോക്കുന്നയാളാണ് സ്‌മിത് മച്ചാർയ 11വർഷത്തോളം അദ്ദേഹം സ്‌പൈസ് ജെറ്റിലും പ്രവർത്തിച്ചിട്ടുണ്ട്. സീനിയർ കമാൻഡർ. പൈലറ്റ് പരിശീലകൻ എന്നീ പദവികളും അദ്ദേഹം പ്രവർത്തിച്ചു.
Israeli Prime Minister Benjamin Netanyahu praised Indian pilot Smith Machar for his bravery in preventing a potential disaster on a Flydubai flight travelling from Dubai to Tel Aviv. Machar reportedly resisted the co-pilot during an incident in the cockpit and helped protect the passengers and crew.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |