ദുബായ്: ഇന്ത്യക്കാരനായ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ കുത്തിപ്പരിക്കേൽപ്പിച്ച ഒമാനി സഹപൈലറ്റ് സോഷ്യൽ മീഡിയയിൽ യഹൂദരെ കൊല്ലുന്നതിനെക്കുറിച്ച് പോസ്റ്റുകൾ പങ്കുവച്ചിരുന്നതായി ഇസ്രയേൽ ഉദ്യോഗസ്ഥൻ. ഇയാൾ തീവ്രവാദ ആശയങ്ങളിലേക്ക് ആകർഷിക്കപ്പെട്ടിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. ദി ടൈംസ് ഓഫ് ഇസ്രയേൽ എന്ന മാദ്ധ്യമത്തോടാണ് ഉദ്യേഗസ്ഥൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
പരിശോധനയിൽ സഹപൈലറ്റിന്റെ വസ്തുക്കളിൽ 'ഫ്രീ പാലസ്തീൻ' ഗ്രൂപ്പുകളുടെ ലഘുലേഖകളും പാലസ്തീൻ അനുകൂലമായ മറ്റ് പ്രസിദ്ധീകരണങ്ങളും ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ഇയാൾ പലസ്തീനോടുള്ള പിന്തുണയും ഇസ്രയേലിനോടുള്ള എതിർപ്പും നേരത്തെ പ്രകടിപ്പിച്ചിരുന്നതായുമാണ് വ്യക്തമാകുന്നത്.
ആക്രമണത്തിനുശേഷം യുഎഇ സ്വദേശികളായ വിമാന ജീവനക്കാരോട് തന്നെ കൊല്ലണമെന്നും ഇയാൾ ആവശ്യപ്പെട്ടതായാണ് ലഭിക്കുന്ന റിപ്പോർട്ട്. അക്രമിയായ സഹപൈലറ്റിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ജിഹാദി ആശയങ്ങളിലേക്കുള്ള തീവ്രവൽക്കരണത്തിന്റെ സൂചനകളും ഉണ്ടായിരുന്നുവെന്നാണ് വിവരം. അക്രമി 'ഇസ്ലാമിക തീവ്രവാദ ആശയങ്ങളിലേക്ക്' ആകർഷിക്കപ്പെട്ടിരുന്നുവെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുവിന്റെയും പ്രതികരണം. എന്നാൽ ആക്രമണത്തിന്റെ കൃത്യമായ ലക്ഷ്യം സംബന്ധിച്ച് അന്തിമ വിവരം ഇതുവരം ലഭിച്ചിട്ടില്ല.
An Omani co-pilot who stabbed Captain Smith Macharia in Dubai had allegedly shared social media posts about killing Jews. Israeli officials stated he was attracted to extremist ideologies, with "Free Palestine" leaflets found. Investigators found signs of radicalization towards jihadist ideas, a view echoed by PM Netanyahu, though the attack's precise motive remains unknown.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |