ഗാസ സിറ്റി: ഇസ്രയേൽ-ഹമാസ് പോരാട്ടത്തിൽ നിർണായക വഴിത്തിരിവായി മദ്ധ്യസ്ഥ ചർച്ചകൾ. ഗാസയിലെ ഹമാസിന്റെയും മറ്റ് സായുധ ഗ്രൂപ്പുകളുടെയും പൂർണമായ നിരായുധവത്കരണത്തിന് ചരിത്രപരമായ കരാർ തയ്യാറായതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഈജിപ്റ്റും ഖത്തറും തുർക്കിയും ചേർന്നുള്ള തന്റെ സമാധാന സമിതിയുമായുള്ള ചർച്ചയിൽ ആണ് ഈ നയതന്ത്ര നേട്ടമുണ്ടായതെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.
ഗാസയിൽ ഹമാസിനെയും മറ്റ് സായുധ ഗ്രൂപ്പുകളെയും പൂർണമായി നിരായുധവത്കരിക്കുന്നതിന് ചരിത്രപരമായൊരു കരാറിലേക്ക് സമാധാന സമിതി എത്തിച്ചേർന്നെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പ്രഖ്യാപിച്ചു. 'ഗാസയിലെ ഹമാസിനെയും മറ്റ് സായുധ ഗ്രൂപ്പുകളെയും പൂർണമായി നിരായുധവത്കരിക്കുന്നതിന് ചരിത്രപരമായ ഒരു കരാറിൽ സമാധാന സമിതി (ബോർഡ് ഓഫ് പീസ്) എത്തിച്ചേർന്നു. ശാശ്വത സമാധാനത്തിലേക്കും സുരക്ഷയിലേക്കുമുള്ള സുപ്രധാനമായ ഒരു ചുവടുവയ്‌പ്പാണിത്.'-ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ഗാസയിൽ യുദ്ധം അവസാനിപ്പിക്കുന്നതിനും പുനർനിർമ്മിക്കുന്നതിനും ട്രംപ് തയ്യാറാക്കിയ '20 ഇന പദ്ധതി' നടപ്പിലാക്കാൻ ഈ കരാർ ഒരു പ്രധാന നാഴികകല്ലാകുമെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ വ്യക്തമാക്കുന്നു. ഭരണസമിതി പിന്തുണയുള്ള പുതിയൊരു പാലസ്‌തീനിയൻ സർക്കാർ ഗാസ ഭരിക്കുന്നതിന് ഈ കരാർ പ്രധാനമായ ചുവടുവയ്‌പ്പാണെന്ന് ട്രംപ് പറഞ്ഞു. ഭീകരാക്രമണങ്ങളുടെ കേന്ദ്രമായി നഗരത്തെ ഇനി ഉപയോഗിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
ഈ
പ്രദേശവാസികൾക്കും അയൽക്കാർക്കും സുരക്ഷയ്‌ക്കായി അന്താരാഷ്‌ട്രപരമായ സ്ഥിരതയുറപ്പാക്കുന്ന പൊലീസ് വിഭാഗത്തെ ഇവിടെ തയ്യാറാക്കും. കരാർ നടപ്പാകുന്നതനുസരിച്ച് ഇസ്രയേൽ സായുധസേന പ്രദേശത്തുനിന്ന് പിന്മാറും. 'ഈ കരാർ പ്രകാരം ഗാസ ഇനി ജനങ്ങളെ സേവിക്കുന്ന പുതിയ സർക്കാരിന് കീഴിലായിരിക്കും.'- ട്രംപ് സൂചിപ്പിക്കുന്നു. ഈജിപ്‌റ്റും ഖത്തറും തുർക്കിയുമടക്കം മദ്ധ്യസ്ഥ ചർച്ചയ്‌ക്ക് തയ്യാറായെത്തിയ രാജ്യങ്ങളെയെല്ലാം ട്രംപ് നന്ദി അറിയിച്ചു.
U.S. President Donald Trump has announced that a historic agreement has been prepared for the complete disarmament of Hamas and other armed groups in Gaza. The proposed deal is aimed at ending militant activities and advancing efforts toward lasting peace and security in the region. However, further details and official confirmation from the parties involved are still awaited.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |