SignIn
Kerala Kaumudi Online
Saturday, 11 July 2026 6.41 PM IST

അറിയാം ലോകത്തിലെ ഏറ്റവും ചെറിയ ഭൂപടത്തെ... 2,900 വർഷം പഴക്കം, നിർമ്മിച്ചത് കളിമണ്ണ് കൊണ്ട്

a

നൂറ്റാണ്ടുകൾ പഴക്കമുള്ള ലോക ഭൂപടം ഇപ്പോഴും സൂക്ഷിച്ചുവച്ചിരിക്കുകയാണ് ബ്രിട്ടണിലെ ഒരു മ്യൂസിയം. 2,900 വർഷം പഴക്കമുള്ള ലോകഭൂപടമാണ് ഇപ്പോഴും അവിടെയുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും ചെറിയ ലോകഭൂപടമായാണ് ബേബിലോണിയൺ എന്ന് അറിയപ്പെടുന്ന ഈ ഭൂപടം കണക്കാക്കുന്നത്. മെസപ്പൊട്ടാമിയയിൽ കളിമണ്ണ് കൊണ്ട് നിർമ്മിച്ചെടുത്തതാണ് ഈ ഭൂപടം. എന്നാൽ ഭൂപടത്തിന്റെ ബാക്കി ഭാ​ഗം എവിടെയാണ് ഉള്ളതെന്ന ഇപ്പോഴും വ്യക്തമല്ല. ഇത് ബിസി 700 നും 500 നും ഇടയിൽ നിർമ്മിക്കപ്പെട്ടതായി കണക്കാക്കുന്നു. ഇറാഖിലെ സിപ്പാർ എന്ന പട്ടണത്തിൽ നിന്നാണ് ഇത് കണ്ടെത്തിയത്.

ബ്രിട്ടീഷ് മ്യൂസിയത്തിന്റെ മിഡിൽ ഈസ്റ്റ് ഡിപ്പാർട്ട്‌മെന്റിലെ ഫിലോളജിസ്റ്റായ ഇർവിംഗ് ഫിങ്കിലാണ് ഈ ലോക ഭൂപടത്തെ കുറിച്ച് ലോകത്തെ അറിയിച്ചത്. ഇർവിംഗും സംഘവും ഭൂപടത്തിന്റെ ബാക്കി ഭാ​ഗങ്ങൾ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ഇപ്പോൾ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ യഥാർത്ഥ ഭൂപടത്തിന്റെ ചിത്രം പങ്കുവെച്ചാണ് ഇർവിംഗ് ഫിങ്കിൽ ഭൂപടത്തെ കുറിച്ച് വിവരിക്കുന്നത്.

കൊത്തിയെടുത്ത ഭൂപടം മധ്യഭാഗത്ത് ബാബിലോണിനെ ചിത്രീകരിക്കുന്നതായും അസീറിയ, ഏലം തുടങ്ങിയ സ്ഥലങ്ങൾ ചുട്ടിലും സൂചിപ്പിക്കുന്നു. ഈ നഗരങ്ങളെല്ലാം 'ഉപ്പ് കടൽ" കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നതായി സൂചിപ്പിച്ച് വളയങ്ങൾ കാണാൻ കഴിയും. ടാബ്‌ലെറ്റിൽ വളയത്തിന് പുറത്ത്, എട്ട് ദ്വീപുകളോ പ്രദേശങ്ങളോ കൊത്തിയെടുത്തിട്ടുണ്ട്. മാപ്പിനൊപ്പം ബാബിലോണിയൻ പുരാണങ്ങൾ ചിത്രീകരിക്കുന്ന ക്യൂണിഫോം വാചകവും കല്ലിൽ കൊത്തിവച്ചിട്ടുണ്ട്. 

എന്തുകൊണ്ടാണ് ഭൂപടം കളിമണ്ണ് കൊണ്ട് നിർമ്മിച്ചത് എന്നും വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ട്.

വീഡിയോ ശ്രദ്ധേയമായതോടെ എല്ലാവർക്കും ആകാംക്ഷയേറിയിരിക്കുകയാണ്. ഭൂപടത്തിലെ ഒരോ വഴികളെ പറ്റിയായിരുന്നു പലരുടെയും ചർച്ച. ചെറിയൊരു ബിസ്ക്കറ്റ് കഷ്ണം പോലെയെന്നും ഈ ചെറിയ ഭൂപടം ഇഷ്ടപ്പെട്ടു തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയെ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360