
വെല്ലിംഗ്ടൺ: രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ന്യൂസിലൻഡിലെത്തി. 1986ൽ രാജീവ് ഗാന്ധിക്ക് ശേഷം ന്യൂസിലൻഡ് സന്ദർശിക്കുന്ന ആദ്യ ഇന്ത്യ പ്രധാനമന്ത്രിയാണ് മോദി. ഓസ്ട്രേലിയൻ സന്ദർശനം പൂർത്തിയാക്കി ഓക്‌ലൻഡ് വിമാനത്താവളത്തിലെത്തിയ മോദിയെ ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സൺ നേരിട്ടെത്തി സ്വീകരിച്ചു. ഇന്ന് വ്യാപാരം, സമുദ്ര സുരക്ഷ തുടങ്ങിയവ വിഷയങ്ങളിൽ ലക്‌സണുമായി മോദി ഉഭയകക്ഷി ചർച്ച നടത്തും. ഓക്ക്‌ലൻഡിലെ സ്പാർക്ക് അരീനയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത ശേഷം അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |