SignIn
Kerala Kaumudi Online
Saturday, 11 July 2026 4.06 AM IST

ബംഗ്ലാദേശിലേക്ക് മടങ്ങും: ഷെയ്ഖ് ഹസീന

d

ന്യൂഡൽഹി: ബംഗ്ളാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡിസംബറോടെ ഇന്ത്യയിൽ നിന്ന് ബംഗ്ലദേശിലേക്ക് മടങ്ങും. വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് 78കാരിയായ ഹസീനയുടെ പ്രഖ്യാപനം. തന്റെ അവാമി ലീഗ് പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കൊപ്പം കോടതിയിൽ കീഴടങ്ങാനാണ് ഹസീനയുടെ തീരുമാനം.

നാട്ടിൽ തിരിച്ചെത്തിയാലുടൻ താൻ അറസ്​റ്റ് ചെയ്യപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യാമെന്നും ഹസീന വ്യക്തമാക്കി. തന്റെ പാർട്ടി കടുത്ത അടിച്ചമർത്തൽ നേരിടുകയാണെന്നും മരിച്ചാൽ അത് സ്വന്തം മണ്ണിൽ തന്നെയാകട്ടെയെന്നും അവർ കൂട്ടിച്ചേർത്തു.

സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് 2024 ആഗസ്റ്റ് 5ന് അധികാരമൊഴിഞ്ഞ ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്യുകയായിരുന്നു. പ്രക്ഷോഭത്തെ അടിച്ചമർത്തിയതിന് കഴിഞ്ഞ നവംബറിൽ ബംഗ്ലാദേശ് കോടതി ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. കൂടാതെ, ആറ് അഴിമതിക്കേസുകളിലായി ഹസീനയ്ക്ക് 36 വർഷം ജയിൽ ശിക്ഷയും വിധിച്ചിട്ടുണ്ട്. തനിക്കെതിരായ എല്ലാ ആരോപണങ്ങളും ഹസീന നിഷേധിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360