
മാഡ്രിഡ്: തെക്കൻ സ്‌പെയിനിൽ കാട്ടുതീയിൽ 12 മരണം. 6 പേർക്ക് പരിക്കേറ്റു. അൽമെറിയ പ്രവിശ്യയിൽ പ്രാദേശിക സമയം വ്യാഴാഴ്ച വൈകിട്ടാണ് കാട്ടുതീ ആരംഭിച്ചത്. പ്രദേശത്തെ 40 ഡിഗ്രി സെൽഷ്യസ് താപനിലയും വരണ്ട കാറ്റും തീ വേഗത്തിൽ ആളിപ്പടരാൻ ഇടയാക്കി. തീയിൽ അകപ്പെട്ട വാഹനങ്ങളിൽ കുടുങ്ങിയ നിലയിലാണ് ചിലരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. മേഖലയിലെ ജനങ്ങളെ ഒഴിപ്പിച്ചു. തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമം തുടരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |