SignIn
Kerala Kaumudi Online
Wednesday, 27 May 2026 9.34 AM IST

തവള വിഷം കുടിച്ച യുവാവിന് ദാരുണാന്ത്യം

pic

ലണ്ടൻ: തെക്കേ അമേരിക്കയിൽ പ്രചാരത്തിലുള്ള കാംബോ ആചാരത്തിന്റെ ഭാഗമായി തവളയുടെ വിഷം കുടിച്ച ബ്രിട്ടീഷ് യുവാവിന് ദാരുണാന്ത്യം. വെൽനെസ് കോച്ചായ ക്രിസ്റ്റ്യൻ ട്രെൻഡ് (39)​ ആണ് മരിച്ചത്. വിഷം ഉള്ളിലെത്തിയതിന് പിന്നാലെ ഛർദ്ദി അനുഭവപ്പെട്ട ട്രെൻഡിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ശരീരം ശുദ്ധീകരിക്കാൻ ആമസോൺ ഗോത്ര വർഗ്ഗക്കാർക്കിടെയിലെ പരമ്പരാഗത ചികിത്സയാണ് കാംബോ. കാംബോ എന്നറിയപ്പെടുന്ന ആമസോണിയൻ ജയന്റ് മങ്കി ഫ്രോഗിന്റെ വിഷമാണ് ഇതിന് ഉപയോഗിക്കുന്നത്.

അത്യന്തം അപകടം പിടിച്ച ഈ രീതിക്ക് പല രാജ്യങ്ങളിലും വിലക്കുണ്ട്. കാംബോ വിഷം രക്ത സമ്മർദ്ദം ഉയരാനും ഛർദ്ദിയ്ക്കും കാരണമാകുന്നു. ചിലരിൽ അപസ്മാരം മുതൽ മരണത്തിന് വരെ കാരണമാകാം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360