
ടെൽ അവീവ്: ഗാസയ്ക്ക് മേലുള്ള നിയന്ത്രണം ഘട്ടംഘട്ടമായി 70 ശതമാനത്തിലേക്ക് ഉയർത്താൻ സൈന്യത്തോട് നിർദ്ദേശിച്ച് ഇസ്രയേൽ പ്രധാനമന്ത്റി ബെഞ്ചമിൻ നെതന്യാഹു. ഹമാസിനെ പൂർണ്ണമായും ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് നീക്കം. രണ്ട് വർഷം നീണ്ട യുദ്ധത്തിനൊടുവിൽ കഴിഞ്ഞ ഒക്ടോബറിലാണ് ഗാസയിൽ വെടിനിറുത്തൽ പ്രാബല്യത്തിൽ വന്നത്. അന്ന് ഗാസയുടെ 53 ശതമാനം ഇസ്രയേൽ നിയന്ത്രണത്തിലായിരുന്നു. 'യെല്ലോ ലൈൻ' എന്ന നിയന്ത്രണരേഖ സൃഷ്ടിച്ചാണ് ഇസ്രയേൽ സൈന്യത്തെ വിന്യസിച്ചത്. എന്നാൽ ഇത് ക്രമേണ 60 ശതമാനത്തിലേക്ക് എത്തിച്ചിരുന്നു. ഇസ്രയേൽ നടപടി യു.എസിന്റെ മദ്ധ്യസ്ഥതയിൽ ഒപ്പുവച്ച വെടിനിറുത്തൽ കരാറിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടുന്നു. വെടിനിറുത്തൽ നിലവിലുണ്ടെങ്കിലും ഗാസയിൽ ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം തുടരുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |