SignIn
Kerala Kaumudi Online
Monday, 13 July 2026 5.08 PM IST

ഖമനേയി വധം: ഇറാന്റെ പ്രതികാരപ്പട്ടികയിൽ ട്രംപും മെലോനിയും ഉൾപ്പെടെ പതിമൂന്ന് ലോകനേതാക്കൾ

irans-kill-list
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്,​ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ,​ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി

ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയി വധത്തിന് പ്രതികാരമായി ലക്ഷ്യമിടുന്ന ലോകനേതാക്കളുടെ പട്ടിക പുറത്തുവിട്ട് ഇറാൻ മാദ്ധ്യമം. ഇറാൻ പത്രമായ 'ഹംഷഹരി' ആണ് പതിമൂന്ന് നേതാക്കളുടെ ചിത്രങ്ങൾ ഉൾപ്പെടെയുള്ല പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്, ജർമ്മൻ ചാൻസലർ മെർസ് എന്നിവർ പട്ടികയിലുണ്ട്. ജയിലിൽ കിടക്കുന്ന തടവുകാരുടെ വസ്ത്രം ധരിച്ച രീതിയിലാണ് ഇവരുടെ ചിത്രങ്ങൾ. എന്നാൽ ഈ പട്ടികയ്ക്ക് ഇറാൻ ഔദ്യോഗിക ഭരണകൂടത്തിന്റെ അംഗീകാരമുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

ഫെബ്രുവരി 28-ന് നടന്ന യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിലാണ് മുൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം പുതിയ പരമോന്നത നേതാവായി ചുമതലയേറ്റ മകൻ മൊജ്തബ ഖമനേയി പിതാവിന്റെ സംസ്കാര ചടങ്ങിന് ശേഷം നടന്ന ആദ്യ പ്രതികരണത്തിൽ ശക്തമായ മുന്നറിയിപ്പ് നൽകിയിരുന്നു.

'പ്രതികാരം എന്നത് ഞങ്ങളുടെ രാജ്യത്തിന്റെ ആഗ്രഹമാണ്, അത് നടപ്പിലാക്കുക തന്നെ ചെയ്യും' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. കുറ്റവാളികൾ സ്വന്തം കിടക്കയിൽ കിടന്നുള്ള സമാധാനപരമായ മരണം സ്വപ്നം കാണേണ്ടതില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാൻ പത്രം നേതാക്കളുടെ പട്ടിക പ്രസിദ്ധീകരിച്ചത്.

English Summary

An Iranian newspaper, Hamshahri, has published a list of 13 world leaders, including US President Donald Trump and Israeli PM Benjamin Netanyahu, targeted for retaliation following the killing of former Supreme Leader Ayatollah Ali Khamenei. The leaders were depicted in prison uniforms amidst the new supreme leader's vow of revenge. Official approval for the list remains unclear.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IRAN, AYATOLLAH ALI KHAMENEI, DOANLD TRUMP, GIORGIA MELONI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360