
ഇറാന് മേൽ വീണ്ടും നാവിക ഉപരോധം
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം യു.എസ് ഏറ്റെടുക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസിലൂടെ സുരക്ഷിത സഞ്ചാരം ഉറപ്പാക്കുന്നതിന് പ്രതിഫലമായി കപ്പലുകളിൽ നിന്ന് ചരക്കിന്റെ മൂല്യത്തിന്റെ 20 ശതമാനം ഫീസായി യു.എസ് ഈടാക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാൽ ഇത് എപ്രകാരമെന്ന് വ്യക്തമല്ല.
ഇതിനിടെ, ഇറാന് മേലുള്ള നാവിക ഉപരോധം ട്രംപ് പുനഃസ്ഥാപിച്ചു. ഹോർമുസ് വഴി ഇറാനിയൻ തുറമുഖങ്ങളിലേക്ക് പോകാനോ അവിടെ നിന്ന് വരാനോ കപ്പലുകളെ യു.എസ് നേവി അനുവദിക്കില്ല. ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാൻ സൈന്യം പ്രഖ്യാപിച്ചു.
യു.എസും ഇറാനും ഏറ്റുമുട്ടൽ പുനരാരംഭിച്ചതോടെ ഹോർമുസ് വഴിയുള്ള വാണിജ്യക്കപ്പലുകളുടെ സഞ്ചാരം ഏറെക്കുറേ നിലച്ച മട്ടാണ്. ശനിയാഴ്ച 21 കപ്പലുകൾ മാത്രമാണ് ഹോർമുസ് കടന്നത്. ഞായറാഴ്ച ഇറാന്റെ ആക്രമണം നേരിട്ട ജി.എഫ്.എസ് ഗാലക്‌സിയിലെ ഇന്ത്യൻ നാവികനെ ഇതുവരെ കണ്ടെത്തിയില്ല.
ഇന്ധന
വില കൂടും
1. ട്രംപിന്റെ പ്രഖ്യാപനം ഇന്ധന വില ഉയരാൻ കാരണമാകും. ഹോർമുസിന്റെ പരമാധികാരം തങ്ങൾക്കാണെന്ന് പറയുന്ന ഇറാൻ ഞായറാഴ്ച ഹോർമുസ് അടച്ചിരുന്നു. എന്നാൽ അവർക്ക് അതിന് അധികാരമില്ലെന്നും കടലിടുക്ക് തുറന്നിരിക്കുകയാണെന്നും യു.എസ്
2. കപ്പലുകൾ ഒമാൻ തീരത്തോട് ചേർന്ന പാതയിലൂടെ ഹോർമുസ് കടക്കണമെന്ന് യു.എസ് ആഹ്വാനം. ഇത്തരം കപ്പലുകളെ ഇറാൻ ആക്രമിക്കും
# അയവില്ലാതെ
ആക്രമണം
തെക്കൻ ഇറാനിൽ ഇന്നലെയും വ്യാപക യു.എസ് ആക്രമണം. റഡാർ, മിസൈൽ, ഡ്രോൺ കേന്ദ്രങ്ങളും വ്യോമപ്രതിരോധ സംവിധാനങ്ങളും അന്തർവാഹിനിയും തകർത്തു. നിരവധി മരണം. മഷഹർ കൗണ്ടിയിൽ ജല പമ്പ് സ്റ്റേഷനിൽ മിസൈൽ പതിച്ച് ഒരാൾ കൊല്ലപ്പെട്ടു
ജോർദ്ദാൻ, കുവൈറ്റ്, ബഹ്റൈൻ, ഒമാൻ, ഖത്തർ എന്നിവിടങ്ങളിലെ യു.എസ് ബേസുകൾ ലക്ഷ്യമിട്ട് ഇറാന്റെ പ്രത്യാക്രമണം. ആളപായമില്ല. ഒമാനിൽ റഡാർ സംവിധാനങ്ങൾ തകർത്തെന്ന് ഇറാൻ അവകാശപ്പെട്ടു
ഞങ്ങൾ ഹോർമുസിന്റെ കാവൽ മാലാഖയാകും. അതിന് ഞങ്ങൾക്ക് പ്രതിഫലം ലഭിക്കണം.
- ഡൊണാൾഡ് ട്രംപ്,
പ്രസിഡന്റ്, യു.എസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |