SignIn
Kerala Kaumudi Online
Sunday, 14 June 2026 12.43 AM IST

ഖമനേയിയുടെ സംസ്‌കാരം ജൂലായ് 9ന്

ടെഹ്റാൻ: ഇറാൻ മുൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ സംസ്കാരം ജൂലായ് 9ന് ജന്മനാടായ മഷാദിൽ നടക്കും. വിലാപയാത്രയും പ്രാർത്ഥനാ ചടങ്ങുകളും ജൂലായ് 4ന് ടെഹ്റാനിൽ നിന്ന് തുടങ്ങും. യുദ്ധ സാഹചര്യം കണക്കിലെടുത്താണ് ചടങ്ങുകൾ വൈകിയത്. ഇറാനിലെ അജ്ഞാത കേന്ദ്രത്തിലാണ് ഖമനേയിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഫെബ്രുവരി 28ന് ടെഹ്റാനിൽ നടത്തിയ യു.എസ്-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിലാണ് ഖമനേയി കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ മകൻ മൊജ്തബായെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുത്തു. പരിക്കേറ്റ മൊജ്തബാ ഇതുവരെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360