
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രിയും ലേബർ പാർട്ടി നേതാവുമായ കിയർ സ്റ്റാമർ രാജിയ്ക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്. രാഷ്ട്രീയ സമ്മർദ്ദം കടുത്ത സാഹചര്യത്തിൽ ഇന്നോ നാളെയോ തീരുമാനം പ്രഖ്യാപിച്ചേക്കും. മേയിലെ പ്രാദേശിക തിരഞ്ഞെടുപ്പിൽ പാർട്ടി കനത്ത തിരിച്ചടി നേരിട്ടത് മുതൽ സ്റ്റാമറുടെ രാജിയ്ക്കായി പാർട്ടിയ്ക്കും മന്ത്രിസഭയ്ക്കും ഉള്ളിൽ പടനീക്കം ശക്തമാണ്. മേക്കർഫീൽഡ് മണ്ഡലത്തിൽ കഴിഞ്ഞ ആഴ്ച നടന്ന പാർലമെന്റ് ഉപതിരഞ്ഞെടുപ്പിൽ സ്റ്റാമറുടെ പാർട്ടിയ്ക്കുള്ളിലെ മുഖ്യ എതിരാളിയായ ആൻഡി ബേൺഹം ജയിച്ചതോടെ സമ്മർദ്ദം ഇരട്ടിയായി. ബേൺഹം സ്റ്റാമറെ പാർട്ടി നേതൃത്വ തിരഞ്ഞെടുപ്പിന് വെല്ലുവിളിച്ചു. നൂറിലേറെ എം.പിമാരും സ്റ്റാമറുടെ രാജി ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |