
വാഷിംഗ്ടൺ: ഇറാനിയൻ നേതാക്കളെ വധിക്കാൻ രാജ്യം രഹസ്യ പദ്ധതി തയ്യാറാക്കിയെന്ന യു.എസ് മാദ്ധ്യമ റിപ്പോർട്ട് തള്ളി ഇസ്രയേൽ. റിപ്പോർട്ട് വ്യാജമാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾ തുടങ്ങിയ പിന്നാലെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഖാലിബാഫ് തുടങ്ങിയവരെ വധിക്കാൻ ഇസ്രയേൽ നീക്കം നടത്തിയെന്നും ഇതുസംബന്ധിച്ച സൂചന യു.എസ് ഇന്റലിജൻസിന് ലഭിച്ചെന്നുമാണ് റിപ്പോർട്ടിൽ. മേഖല വീണ്ടും യുദ്ധത്തിലേക്ക് മടങ്ങുമെന്നതിനാൽ നീക്കം ഉപേക്ഷിക്കാൻ യു.എസ് ഇസ്രയേലിന് മേൽ സമ്മർദ്ദം ചെലുത്തി. ഉദ്യോഗസ്ഥരുടെ സുരക്ഷ വർദ്ധിപ്പിക്കണമെന്ന അസാധാരണ മുന്നറിയിപ്പ് മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ വഴി യു.എസ് ഇറാന് കൈമാറിയെന്നും റിപ്പോർട്ടിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |