
ലിമ: പെറു പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ കെയ്‌കോ ഫുജിമോറിയ്ക്ക് ജയം. ഇടതു നേതാവായ റോബർട്ടോ സാഞ്ചസിനെ പരാജയപ്പെടുത്തി. ജൂൺ 7ന് നടന്ന രണ്ടാം റൗണ്ട് തിരഞ്ഞെടുപ്പിൽ സാഞ്ചസ് 49.86 % വോട്ട് നേടിയപ്പോൾ കീക്കോയ്ക്ക് 50.14% ലഭിച്ചതായി കഴിഞ്ഞ ദിവസം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈമാസം 28ന് അധികാരമേൽക്കും.
അന്തരിച്ച മുൻ പ്രസിഡന്റ് ആൽബർട്ടോ ഫുജിമോറിയുടെ മകളാണ് 51കാരിയായ കെയ്‌കോ. 1994ൽ പിതാവ് പ്രസിഡന്റായിരിക്കെ, 19-ാം വയസിൽ പെറുവിന്റെ പ്രഥമ വനിത സ്ഥാനം കെയ്‌കോയ്ക്ക് ലഭിച്ചു. മാതാവ് സൂസന്ന ഹിഗുചി ആൽബർട്ടോയുമായുള്ള ബന്ധം വേർപെടുത്തിയതിനെ തുടർന്നായിരുന്നു ഇത്. 2000ത്തിൽ സർക്കാർ തകരും വരെ കെയ്‌കോ പദവി വഹിച്ചു.
വിദേശ പഠനത്തിന് ശേഷം 2006ൽ ലിമയിൽ നിന്നുള്ള കോൺഗ്രസ് അംഗമായി. 2010ൽ വലതുപക്ഷ പാർട്ടിയായ പോപ്പുലർ ഫോഴ്സ് സ്ഥാപിച്ചു. നേരത്തെ മൂന്ന് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പുകളിൽ കെയ്‌കോ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |