SignIn
Kerala Kaumudi Online
Monday, 06 July 2026 7.50 AM IST

തീരുവ വെട്ടിയ ട്രംപിന് അമൂല്യ മോതിരം സമ്മാനം

f

വാഷിംഗ്ടൺ: ഒറ്റ നോട്ടത്തിൽ വാച്ചായി തോന്നും. പക്ഷേ ഇതൊരു ഭീമൻ മോതിരമാണ്. യു.എസിന്റെ 250 -ാം സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് ബെൽജിയത്തില ആന്റ്‌വെർപ് വേൾഡ് ഡയമണ്ട് സെന്റർ (എ.ഡബ്ല്യു.ഡി.സി) യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനായി തയ്യാറാക്കിയതാണിത്.

പോളിഷ് ചെയ്ത യൂറോപ്യൻ ഡയമണ്ടിന് തീരുവ ഒഴിവാക്കി നൽകിയതിന്റെ പ്രത്യുപകാരം കൂടിയാണ് 'ഫ്രീഡം 250' എന്ന ഈ മോതിരം. 18 കാരറ്റ് സ്വർണത്തിൽ തീർത്ത മോതിരത്തിൽ 321 ഡയമണ്ടുകളും 56 ഇന്ദ്രനീലക്കല്ലുകളും 13 മരതകങ്ങളും 6 മാണിക്യവും പതിച്ചിട്ടുണ്ട്.

പതാക അടക്കം യു.എസിനെയും ട്രംപിനെയും പ്രതിനിധീകരിക്കുന്ന സംഖ്യകളും അക്ഷരങ്ങളും മോതിരത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. മോതിരത്തിന്റെ മൂല്യം പുറത്തുവിട്ടിട്ടില്ല. 35000 ഡോളറെങ്കിലും (33,32,542 രൂപ) വിപണി മൂല്യം വരുമെന്നാണ് കണക്കുകൂട്ടൽ. ബെൽജിയത്തിലെ യു.എസ് അംബാസഡർ ബിൽ വൈറ്റിന് മോതിരം കൈമാറി. ട്രംപിന് സമ്മാനിച്ച ശേഷം മോതിരം വൈറ്റ് ഹൗസിൽ പ്രദർശിപ്പിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360