
കാൻബെറ: ഓസ്ട്രേലിയയിൽ ആശങ്ക പടർത്തി കടൽത്തീരത്ത് അടിഞ്ഞ നിഗൂഢ ലോഹ ഗോളങ്ങൾ. വടക്കൻ ക്വീൻസ്‌ലൻഡിലെ ഫോറസ്റ്റ് ബീച്ചിലാണ് വെള്ളിയാഴ്ച മുതൽ ആറ് ഭീമൻ ലോഹ ഗോളങ്ങളെ കണ്ടെത്തിയത്. 'സ്‌പേസ് ബോൾസ് ' എന്ന് നാട്ടുകാർ പേര് നൽകിയ ഇവ ബഹിരാകാശത്ത് നിന്ന് പതിച്ച അവശിഷ്ടമാകാമെന്നാണ് കരുതുന്നത്.
അപകടകരമായ റോക്കറ്റ് ഇന്ധനത്തിന്റെ സാന്നിദ്ധ്യം ഭയന്ന് ഇവയുടെ അടുത്തേക്ക് പോകരുതെന്ന് ജനങ്ങളോട് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. ഗോളങ്ങൾ ബഹിരാകാശ പേടകങ്ങളിലെ ടൈറ്റാനിയം പ്രൊപ്പല്ലന്റ് ടാങ്കുകൾ ആകാമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ക്യാൻസറിന് കാരണമായേക്കാവുന്ന ഹൈഡ്രസീൻ സാന്നിദ്ധ്യം ഇവയിലുണ്ടാകാമെന്നും മുന്നറിയിപ്പ് നൽകുന്നു.
അഞ്ച് ഗോളങ്ങളെ അഗ്നിരക്ഷാ സേന പ്രത്യേക ഡ്രമ്മുകളിലേക്ക് മാറ്റി. ഗോളങ്ങളുടെ ഉറവിടം കണ്ടെത്താൻ ഓസ്ട്രേലിയൻ സ്‌പേസ് ഏജൻസി ലോകത്തെ വിവിധ ബഹിരാകാശ സ്ഥാപനങ്ങളുമായി ബന്ധപ്പെടുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |