
കൊച്ചി: ലയൺസ് ക്ലബ്‌സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3241എ, ചെന്നൈയുടെ ഡിസ്ട്രിക്ട് ഗവർണറായി പ്രമുഖ വ്യവസായിയും സാമൂഹിക പ്രവർത്തകയും ഐ.സി.എൽ ഗ്രൂപ്പിന്റെ സി.ഇ.ഒയുമായ ഉമ അനിൽകുമാർ ചുമതലയേറ്റു. ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധസേവന സംഘടനകളിലൊന്നായ ലയൺസ് ക്ലബ്‌സ് ഇന്റർനാഷണലിന്റെ ഏറ്റവും അഭിമാനകരമായ നേതൃ സ്ഥാനങ്ങളിൽ ഒന്നാണിത്.
മികവുറ്റ വിദ്യാഭ്യാസ പശ്ചാത്തലവും വ്യക്തമായ കാഴ്ചപ്പാടും മൂല്യാധിഷ്ഠിതമായ നേതൃത്വവുമാണ് ഉമ അനിൽകുമാറിനെ ശ്രദ്ധേയയായ വ്യവസായ നേതാവാക്കി മാറ്റിയത്.
ഐ.സി.എൽ ഗ്രൂപ്പിന്റെ സി.ഇ.ഒ, വൈസ് ചെയർപേഴ്‌സൺ, ഹോൾ ടൈം ഡയറക്ടർ എന്നീ നിലകളിൽ ധനകാര്യ സേവനങ്ങൾ, ട്രാവൽ & ടൂറിസം, ഫാഷൻ, മെഡിക്കൽ സർവീസസ്, ഇൻവെസ്റ്റ്‌മെന്റ്‌സ്, റിയൽ എസ്റ്റേറ്റ് തുടങ്ങി വിവിധ മേഖലകളിൽ ഗ്രൂപ്പിന്റെ വളർച്ചയ്ക്ക് അവർ നിർണായക നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |