
കാരക്കാസ്: ജൂൺ 24ന് വെനസ്വേലയിലുണ്ടായ ഇരട്ട ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 4,333 ആയെന്ന് നാഷണൽ അസംബ്ലി പ്രസിഡന്റ് ജോർജ് റോഡ്രിഗ്വസ് പറഞ്ഞു. അടുത്ത ആഴ്ച മുതൽ ഭവന സഹായ വിതരണം തുടങ്ങുമെന്നും വ്യക്തമാക്കി. ആക്ടിംഗ് പ്രസിഡന്റ് ഡെൽസി റൊഡ്രിഗ്വസ് ആദ്യത്തെ 200 വീടുകൾ കൈമാറുമെന്ന് ജോർജ് പറഞ്ഞെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മരിച്ചവരിൽ 315 പേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. 16,740 പേർക്ക് പരിക്കേറ്റു. 6,462 പേരെ കെട്ടിടാവശിഷ്ടങ്ങൾക്കിടെയിൽ നിന്ന് രക്ഷിച്ചു. 17,000 ത്തോളം പേർക്ക് വീട് നഷ്ടമായി. തെരച്ചിൽ ദൗത്യം തുടരുന്നുണ്ടെന്നും ജോർജ് വ്യക്തമാക്കി. ഭൂകമ്പത്തിനിടെ പതിനായിരങ്ങളെ കാണാതായെന്ന് പ്രതിപക്ഷ ഗ്രൂപ്പുകൾ ആരോപിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |