SignIn
Kerala Kaumudi Online
Wednesday, 15 July 2026 7.00 AM IST

മലക്കംമറിഞ്ഞ് ട്രംപ്: ഹോർമുസിൽ ഫീസ് വേണ്ട ഡീൽ മതി !

s

വാഷിംഗ്ടൺ: ഹോർമുസിന്റെ നിയന്ത്രണം യു.എസ് ഏറ്റെടുക്കുമെന്നും കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കുമെന്നും ഭീഷണി മുഴക്കി മണിക്കൂറുകൾക്കുള്ളിൽ മലക്കംമറിഞ്ഞ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

ഫീസ് ഈടാക്കില്ലെന്നും പകരം ഗൾഫ് രാജ്യങ്ങളുമായി വ്യാപാര, നിക്ഷേപ കരാറുകളുണ്ടാക്കുമെന്നും പറഞ്ഞു. ഹോർമുസിലൂടെ സുരക്ഷിത സഞ്ചാരം ഉറപ്പാക്കുന്നതിന് പ്രതിഫലമായി കപ്പലുകളിൽ നിന്ന് ചരക്കിന്റെ മൂല്യത്തിന്റെ 20 ശതമാനം ഫീസായി ഈടാക്കുമെന്നും നടപടികൾ ഉടൻ തുടങ്ങുമെന്നുമാണ് ട്രംപ് തിങ്കളാഴ്ച പറഞ്ഞത്.

ഇത് എപ്രകാരം എന്ന് വ്യക്തമാക്കിയിരുന്നില്ല. ട്രംപിന്റെ പ്രഖ്യാപനം ഇറാനെ ചൊടിപ്പിച്ചതിന് പുറമേ ആഗോളതലത്തിൽ വ്യാപക വിമർശനത്തിനും ഇടയാക്കിയിരുന്നു.

# എണ്ണ ഒഴുകുന്നു !

(ട്രംപ് പറഞ്ഞത് )

 തീരുമാനം മാറ്റിയത് ഗൾഫ് രാജ്യങ്ങൾ നടത്തിയ ചർച്ച പരിഗണിച്ച്. ഭീമൻ നിക്ഷേപം വാഗ്ദാനം ചെയ്തു

 ഇറാന്റേത് ഒഴികെ എല്ലാ കപ്പലുകൾക്കുമായി ഹോർമുസ് തുറന്നുകിടക്കുന്നു. യു.എസ് സൈന്യത്തിന്റെ അതിശയകരമായ ശക്തി കാരണം മുമ്പെങ്ങുമില്ലാത്തവണ്ണം എണ്ണ ഒഴുകുന്നു


# പിക്ആക്‌സ് മൗണ്ടൻ

തകർക്കും

ഇറാന്റെ പിക്ആക്‌സ് മൗണ്ടൻ തകർക്കുമെന്ന് ട്രംപ്. ഇസ്ഫഹാൻ പ്രവിശ്യയിൽ സാഗ്രോസ് പർവത നിരകളിലുള്ള അതീവ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമാണ് പിക്ആക്‌സ് മൗണ്ടൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360