
വാഷിംഗ്ടൺ: ഇറാനെതിരെയുള്ള ആക്രമണം നിറുത്തണമെന്ന് ആവശ്യപ്പെടുന്ന യുദ്ധാധികാര പ്രമേയം തള്ളി യു.എസ് സെനറ്റ്. ഇന്നലെ സെനറ്റിൽ നടന്ന വോട്ടെടുപ്പിൽ 49 പേർ പ്രമേയത്തെ എതിർത്തു. 47 പേരാണ് അനുകൂലിച്ചത്. ഡെമോക്രാറ്റിക് പാർട്ടി ആവിഷ്കരിച്ച പ്രമേയം ജനപ്രതിനിധി സഭയിൽ പാസായിരുന്നു. യു.എസ് കോൺഗ്രസിന്റെ അനുമതിയില്ലാതെ ആക്രമണം പാടില്ലെന്നാണ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |