
സാൻ ഫ്രാൻസിസ്കോ: ഓപ്പൺ എ.ഐയുടെ ഓഫീസിൽ ചാരവൃത്തി നടത്തിയ സൗദി അറേബ്യൻ പൗരനെ യു.എസ് പൊലീസ് അറസ്റ്റു ചെയ്തു. കമ്പനിയിൽ എൻജിനിയറായിരുന്ന അബ്ദുറഹ്മാൻ അൽഫോസൻ (37) ആണ് അറസ്റ്റിലായത്. കാലിഫോർണിയയിലെ സാൻഫ്രാൻസിസ്കോയിലുള്ള ഓഫീസിന്റെ എക്സിക്യൂട്ടീവ് കോൺഫറൻസ് റൂമിലെ ടി.വിയുടെ പിന്നിലാണ് ഉപകരണം ഘടിപ്പിച്ചത്. യു.എസ്.ബി പോർട്ടിൽ ടോയ്ലറ്റ് പേപ്പറിൽ പൊതിഞ്ഞ നിലയിലായിരുന്നു. കൂടാതെ ഇത് എൻക്രിപ്റ്റ് ചെയ്തിരുന്നു. കമ്പനിയുടെ എ.ഐ മോഡലാണ് പ്രതിയെയും ഉപകരണത്തെ കുറിച്ചുള്ള വിവരം കണ്ടെത്തിയത്. പുതിയ ഉത്പന്നങ്ങളുടെ രഹസ്യം ചോർത്തുകയായിരുന്നു ലക്ഷ്യം.
പ്രതി ഒരു 'പ്രൊഡ്ര്രകിവിറ്റി ടൂളും' ചാറ്റ്ബോട്ടും ഉപയോഗിച്ചതായി എഫ്.ബി.ഐ പറയുന്നു. തുടർച്ചയായ ഓഡിയോ റെക്കോർഡർ നിർമ്മിക്കുന്നത് എങ്ങനെയെന്നും വൈഫൈ കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതും എസ്.ഡി കാർഡ് എൻക്രിപ്റ്റ് ചെയ്യുന്നതും സംബന്ധിച്ച് ഇയാൾ ചാറ്റ്ബോട്ടിനോട് ചോദിച്ചിരുന്നു. ഒക്ടോബർ അഞ്ചിന് ഓഫീസിൽ തിരിച്ചെത്തി ഉപകരണം പരിശോധിക്കാൻ ശ്രമിക്കുമ്പോഴുള്ള ദൃശ്യത്തിൽ നിന്നാണ് വ്യക്തിയെ തിരിച്ചറിഞ്ഞത്. സമീപത്ത് ഇയാൾ ഉപേക്ഷിച്ച ബാഗിൽ നിന്ന് ഐ.ഡിയും വാലറ്റും കണ്ടെത്തി.
സംഭവത്തിൽ പ്രധാനപ്പെട്ട വിവരങ്ങളൊന്നും ചോർന്നില്ലെന്ന് ഓപ്പൺ എ.ഐ വ്യക്തമാക്കി. ഇയാളെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |