
ന്യൂഡൽഹി: റഷ്യ-യുക്രെയിൻ സംഘർഷം സമാധാനപരമായി പരിഹരിക്കാനുള്ള മദ്ധ്യസ്ഥതയ്‌ക്ക് ഇന്ത്യ സന്നദ്ധമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യുക്രെയിൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കിയുമായുള്ള ടെലിഫോൺ സംഭാഷണത്തിലാണ് മോദി സന്നദ്ധത അറിയിച്ചത്. സംഘർഷം സംഭാഷണങ്ങളും നയതന്ത്രവും വഴി പരിഹരിക്കണമെന്നതാണ് ഇന്ത്യയുടെ നിലപാടെന്ന് മോദി പറഞ്ഞു. ആ തലത്തിൽ സമാധാനപരമായ പരിഹാരത്തിന് ആവശ്യമായ എല്ലാ ശ്രമങ്ങളും നടത്താൻ തയ്യാറാണെന്നും കൂട്ടിച്ചേർത്തു. വിവിധ മേഖലകളിലെ ഇന്ത്യ-യുക്രെയിൻ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താനുള്ള നടപടികളും ഇരുവരും ചർച്ച ചെയ്‌തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |