
ന്യൂഡൽഹി: കർണാടകയ്‌ക്കു പിന്നാലെ കോൺഗ്രസ് ഭരിക്കുന്ന കേരളത്തിലും ഇ-20 ഇന്ധനത്തിന്റെ ഗുണനിലവാര പരിശോധന നടക്കുന്നതിനിടെ കരുതലോടെ നീങ്ങാൻ കേന്ദ്രസർക്കാർ. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെയും മോദി സർക്കാരിനെതിരെയും പ്രതിപക്ഷം തെരുവിലാണ്. ഇതിനിടെ, ഇ-20 ഇന്ധന വിവാദവും ചൂടു പിടിക്കുമോയെന്ന് നിരീക്ഷിക്കുകയാണ് കേന്ദ്രം. സംസ്ഥാന സർക്കാർ പ്രതിനിധികൾ,എണ്ണക്കമ്പനി അധികൃതരെ തുടങ്ങിയവരെ ഉൾക്കൊള്ളിച്ച് പെട്രോളിയം മന്ത്രാലയം ഉന്നതതല യോഗം വിളിക്കും. 80% പെട്രോളും 20% എഥനോളും ചേർന്നതാണ് ഇ-20 ഇന്ധനം. കർണാടകയിലെ പരിശോധനയിൽ 31.2% എഥനോൾ സാന്നിദ്ധ്യം കണ്ടെത്തിയത് കേന്ദ്രസർക്കാരും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളും തമ്മിലുള്ള നേരിട്ടുള്ള പോരിലേക്കാണ് നീങ്ങുന്നത്. കേന്ദ്രം ആരോപണങ്ങൾ തള്ളുമ്പോൾ, കർണാടക സർക്കാർ അവരുടെ കണ്ടെത്തലിൽ ഉറച്ചു നിൽക്കുകയാണ്. സംസ്ഥാനത്തെ പെട്രോൾ പമ്പുകളിൽ നിന്നു ശേഖരിച്ച 63 സാമ്പിളുകളിലെ എഥനോൾ അളവ് എണ്ണക്കമ്പനികൾ പുറത്തുവിടണമെന്ന് കർണാടക ഭക്ഷ്യ - സിവിൽ സപ്ലൈസ് മന്ത്രി റിസ്‌വാൻ അർഷാദ് ഇന്നലെ വെല്ലുവിളിച്ചു. അതിനിടെ ഇ-20യല്ല, ഇ-420യെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ ഇന്നലെ കർണാടകയിലെ ബംഗളൂരിവിലടക്കം പെട്രോൾ പമ്പുകൾക്ക് മുന്നിൽ പ്രതിഷേധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |