SignIn
Kerala Kaumudi Online
Tuesday, 10 November 2026 1.19 AM IST

ഹസീനയുടെ പാസ്‌പോർട്ട് അപേക്ഷ തള്ളി ബംഗ്ളാദേശ്

sheikh-haseena-

ന്യൂഡൽഹി: പുതിയ പാസ്‌പോർട്ടും ദേശീയ തിരിച്ചറിയൽ കാർഡും നൽകണമെന്ന മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ആവശ്യം ബംഗ്ളാദേശിലെ ഇടക്കാല ഭരണകൂടം തള്ളി. കുറ്റവാളിയായതിനാൽ ഇന്ത്യ അവരെ കൈമാറിയാൽ മതിയെന്നാണ് നിലപാട്. ഭീകരർക്ക് ബംഗ്ലാദേശ് പാസ്‌പോർട്ട് നൽകാറില്ലെന്നും ഇന്ത്യയിലേക്ക് ഒളിച്ചോടിയ ഹസീന ഭീകരവാദിയും സ്വേച്ഛാധിപതിയുമാണെന്നും ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഹുമയൂൺ കോബിർ പറഞ്ഞു.

ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാനുള്ള കരാറുള്ളതിനാൽ അവരെ കൈമാറണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഡിസംബറിൽ രാജ്യത്തേക്ക് മടങ്ങാനുള്ള നീക്കം രാഷ്ട്രീയ നിലപാടാണ്. ബംഗ്ലാദേശ് എംബസി ആക്ടിംഗ് ഹൈക്കമ്മിഷണറായ പ്രീതി റഹ്മാന് ലണ്ടനിലെ അഭിഭാഷകർ വഴിയാണ് ഹസീന പുതിയ പാസ്‌പോർട്ടും തിരിച്ചറിയൽ കാർഡും ലഭിക്കാൻ അപേക്ഷ നൽകിയത്. പഴയ ബംഗ്ലാദേശി പാസ്‌പോർട്ടും ദേശീയ തിരിച്ചറിയൽ കാർഡും ഇടക്കാല സർക്കാർ റദ്ദാക്കിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHAIK HASEENA, LATESTNEWS, WORLDNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360