SignIn
Kerala Kaumudi Online
Tuesday, 10 November 2026 12.41 AM IST

എം.സി.എ പോർട്ടലിൽ ഫെഡറൽ ബാങ്കും

mca

കമ്പനി രജിസ്‌ട്രേഷനൊപ്പം ബാങ്ക് അക്കൗണ്ടും തുറക്കാം

കൊച്ചി : കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ എം.സി.എ സ്‌പൈസ് പ്ലസ് പോർട്ടലിൽ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കാൻ ഫെഡറൽ ബാങ്കും. ഇതോടെ കമ്പനി രജിസ്‌ട്രേഷൻ നടപടികൾക്കൊപ്പം സംരംഭകർക്ക് ബാങ്കിംഗ് പങ്കാളിയായി ഫെഡറൽ ബാങ്കിനെ തെരഞ്ഞെടുക്കാനും അക്കൗണ്ട് തുറക്കുന്നതിനുള്ള നടപടികൾ ആരംഭിക്കാനും കഴിയും.

കമ്പനി രജിസ്‌ട്രേഷനും വിവിധ നിയമാനുസൃത രജിസ്‌ട്രേഷനുകളും ബാങ്ക് അക്കൗണ്ട് തുറക്കലും ഏകജാലക സംവിധാനത്തിലൂടെ ലഭ്യമാക്കുന്നതാണ് എം.സി.എ സ്‌പൈസ് പ്ലസ് പോർട്ടൽ. സംരംഭം തുടങ്ങുന്ന ഘട്ടത്തിൽ തന്നെ ബാങ്കിംഗ് സേവനം ലഭ്യമാക്കുന്നതിലൂടെ നടപടിക്രമങ്ങൾ ലളിതമാക്കുകയാണ് ലക്ഷ്യമെന്ന് ഫെഡറൽ ബാങ്ക് എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റും റീട്ടെയിൽ ലയബിലിറ്റി ആൻഡ് ഫീ പ്രോഡക്ട്സ് കൺട്രി ഹെഡുമായ പി.വി ജോയ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FEDERAL BANK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360