SignIn
Kerala Kaumudi Online
Monday, 09 November 2026 6.06 PM IST

വാർത്താ  അവതാരക  റാബിയ  അഹ്‌സാൻ വെടിയേറ്റ് മരിച്ചു; വീട്ടിൽ  നിന്ന്  തോക്ക്  കണ്ടെത്തി

rabia-ahsan
റാബിയ അഹ്‌സാൻ

ഇസ്‌ലാമാബാദ്: പാക് വാർത്താ അവതാരകയായ റാബിയ അഹ്‌സാനെ (41) വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. റാവൽപിണ്ടിയിലെ വസതിയിലാണ് റാബിയയെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ റാബിയയുടെ ഭർത്താവ് അഹ്‌സാൻ താഹിറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിൽ നിന്ന് തോക്കും കണ്ടെത്തി.

കഴിഞ്ഞ ഞായറാഴ്‌ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് റാബിയ കിടപ്പുമുറിയിൽ വെടിയേറ്റ് മരിച്ചത്. ഈ സമയത്ത് അഹ്‌സാന്റെ അമ്മയും സഹോദരിയും വീടിന് പുറത്ത് നിൽക്കുകയായിരുന്നു. വെടിശബ്ദം കേട്ട് മുറിയിലേയ്ക്ക് ഓടിയെത്തിയപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന റാബിയയെയാണ് കണ്ടതെന്നും സമീപത്ത് അഹ്‌സാൻ തോക്കുമായി നിൽക്കുകയായിരുന്നുവെന്നാണ് റാബിയയുടെ സഹോദരി അൽവിന പൊലീസിന് മൊഴി നൽകി.

കഴുത്തിന് താഴെയും മുതുകിന്റെ വലത് ഭാഗത്തുമാണ് റാബിയയ്ക്ക് വെടിയേറ്റത്. അബദ്ധത്തിൽ വെടി പൊട്ടിയെന്നാണ് അഹ്‌സാൻ പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം നടത്തിയതായും റിപ്പോർട്ടുണ്ട്. പഞ്ചാബ് ഫോറൻസിക് സയൻസ് അതോറിറ്റി, കൊലപാതകത്തിന് ഉപയോഗിച്ച ആയുധമായ .30-ബോർ പിസ്റ്റളും വെടിക്കോപ്പുകളും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു.

ചോദ്യം ചെയ്യലിൽ പിസ്റ്റൾ ഉപയോഗിക്കാനുള്ള ലൈസൻസോ പെർമിറ്റോ ഹാജരാക്കാൻ താഹിറിന് സാധിച്ചില്ല. റാബിയ '92 ന്യൂസ്' എന്ന ചാനലിലാണ് ജോലി ചെയ്തിരുന്നത്. അഹ്‌‌സാൻ ഓവർസീസ് പാകിസ്ഥാനീസ് ഫൗണ്ടേഷനിൽ ഡെപ്യൂട്ടി ഡയറക്‌ടറാണ്. ഇവർക്ക് രണ്ട് മക്കളുണ്ട്. സംഭവത്തിൽ കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

English Summary

Pakistani news anchor Rabia Ahsan, 41, was found shot dead at her home in Rawalpindi. Police detained her husband, Ahsan Tahir, who reportedly confessed to killing her after initially claiming the shooting was accidental. A .30-bore pistol was recovered from the scene. Police have registered a murder case and launched an investigation.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RABIA AHSAN MURDER, PAKISTANI NEWS ANCHOR KILLED, AHSAN TAHIR ARRESTED, RAWALPINDI MURDER CASE, RABIA AHSAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360