SignIn
Kerala Kaumudi Online
Friday, 16 October 2026 8.46 AM IST

തോക്ക് പണിമുടക്കി,​ ഭക്തർക്ക് അദ്ഭുത രക്ഷ: യു.എസ് ക്ഷേത്രത്തിൽ കൂട്ടക്കൊലയ്ക്ക് എത്തിയ 19കാരൻ പിടിയിൽ

g

വാഷിംഗ്ടൺ: യു.എസിലെ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊല നടത്താനെത്തിയതാണ് 19കാരൻ. വെടിയുതിർക്കാൻ തുടങ്ങവേ തോക്ക് പണിമുടക്കി.

നൂറുകണക്കിന് ഭക്തർക്ക് അദ്ഭുത രക്ഷ. ഇലിനോയിയിലെ ഏറ്റവും വലിയ ക്ഷേത്രമായ അറോറ നഗരത്തിലെ ശ്രീ വെങ്കടേശ്വര സ്വാമി ബാലാജി ക്ഷേത്രത്തിലാണ് സംഭവം.

ഞായറാഴ്ച എ.ആർ - 15 സ്റ്റൈൽ റൈഫിളുമായാണ് അലക്‌സാണ്ട്രോസ് പപോറാക്കിസ് എത്തിയത്. നവരാത്രി ആഘോഷത്തിന്റെ ഭാഗമായി നിരവധി ഇന്ത്യൻ - അമേരിക്കൻ വംശജർ ക്ഷേത്രത്തിലുണ്ടായിരുന്നു. പപോറാക്കിസ് വെടിയുതിർക്കാൻ തുടങ്ങവേ തോക്ക് തകരാറിലായി. പദ്ധതി പാളിയതോടെ തോക്ക് നന്നാക്കാനായി ഇയാൾ കാറിൽ വീട്ടിലേക്കുപോയി. ഇതിനിടെ ആക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങൾ മനസിലാക്കിയ പൊലീസ് വീട്ടിലെത്തി ഇയാളെ പിടികൂടി. തോക്കുകളും വെടിയുണ്ടകളും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും പിടിച്ചെടുത്തു. വംശീയ വിദ്വേഷമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചത്. റിമാൻഡ് ചെയ്ത പ്രതിയെ 30ന് കോടതിയിൽ ഹാജരാക്കും.


# 'ഇന്ത്യക്കാരെ

കൊല്ലാൻ തിടുക്കം'


 റെസ്റ്റോറന്റ് ജീവനക്കാരനായ അലക്‌സാണ്ട്രോസ് ആക്രമണത്തിനായി എട്ടു പേജുള്ള പദ്ധതി തയ്യാറാക്കി. ഇന്ത്യൻ, ജൂത, ആഫ്രിക്കൻ-അമേരിക്കൻ വംശജർക്കെതിരെ കടുത്ത വിദ്വേഷ പരാമർശങ്ങൾ ഇതിലുണ്ട്. ഇവരിൽ കഴിയുന്നത്ര പേരെ കൊലപ്പെടുത്തുമെന്നും പറയുന്നു

 ഇന്ത്യക്കാരെ കൊല്ലാൻ തിടുക്കമാകുന്നെന്ന് ഇയാൾ ഒരു സഹപ്രവർത്തകനോട് പറഞ്ഞു. റൈഫിളിന്റെ വീഡിയോ മറ്റൊരാൾക്ക് അയച്ചുംകൊടുത്തു. ഇവരാണ് പൊലീസിൽ വിവരം അറിയിച്ചത്.


# ക്ഷേത്രം ആക്രമിക്കാനുള്ള പദ്ധതി വംശീയവും ഹിന്ദു വിരുദ്ധവുമാണ്. ഇത്തരം അതിക്രമങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം വേണം. ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കണം

- വിദേശകാര്യ മന്ത്രാലയം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360