SignIn
Kerala Kaumudi Online
Friday, 14 August 2026 2.49 AM IST

രണ്ടുതവണ വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടു, മൂന്നാം തവണ വാഹനാപകടത്തിൽ കൊല്ലപ്പെട്ട് യുവാവ്; അഞ്ചുപേർ അറസ്റ്റിൽ

accuse
അറസ്റ്റിലായ പ്രതികൾ

ന്യൂഡൽഹി: രണ്ടുതവണ വധശ്രമത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട യുവാവ് മൂന്നാം തവണ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ മജ്ര ദബാസി സ്വദേശി ദീപക് ആണ് മരിച്ചത്. വാഹനാപകടമെന്ന് കരുതി തള്ളിക്കളഞ്ഞ കേസിൽ പിന്നീട് നടത്തിയ അന്വേഷണമാണ് ഞെട്ടിക്കുന്ന കൊലപാതകം പുറത്തുവന്നത്. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യ സൂത്രധാരൻ പവൻ എന്ന ജഗ്പാൽ ദബാസ് (45) അടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പതിറ്റാണ്ടിലേറെയായി നിലനിൽക്കുന്ന വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. ജൂലായ് 16ന് കാഞ്ചിവാല മേഖലയിൽ സ്‌കോർപിയോ വാഹനം ഇടിപ്പിച്ച് ദീപക്കിനെ കൊലപ്പെടുത്തുകയായിരുന്നു.

ദീപക്കിന്റെ സഹോദരന്റെ വീടിന് പുറത്തുണ്ടായ വെടിവയ്പ്പ് സംഭവത്തിന് പിന്നിലും പവനാണെന്ന് പൊലീസ് പറയുന്നു. ഇതിനുശേഷമാണ് ദീപക്കിനെ കൊല്ലാൻ പ്രതികൾ പദ്ധതിയിട്ടത്. രണ്ടാമത് ഹുണ്ടായി കാറിടിച്ചായിരുന്നു കൊലപ്പെടുത്താൻ ശ്രമിച്ചത്. ജൂലായ് രണ്ടിന് മജ്ര ദബാസിന് സമീപം സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ദീപകിനെ ഒരു വെള്ള ഹുണ്ടായി കാർ ഇടിച്ചു വീഴ്ത്തിയിരുന്നു. ആദ്യം ഇതൊരു സാധാരണ വാഹനാപകടമായാണ് കരുതിയതെങ്കിലും ദീപക് അത്ഭുതകരമായി രക്ഷപ്പെട്ടു. എന്നാൽ ജൂലായ് 17ന് അറസ്റ്റിലായ സാഗർ കാല (30) എന്ന പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് ഇതൊരു കൊലപാതകശ്രമമാണെന്ന് തെളിഞ്ഞത്. ആക്രമണത്തിന് ഉപയോഗിച്ച കാർ മറ്റൊരു പ്രതിയിൽ നിന്നും പൊലീസ് പിടിച്ചെടുത്തു.


ആദ്യ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് ജൂലായ് 16ന് പ്രതികൾ വീണ്ടും ദീപക്കിനെ ലക്ഷ്യമിടുകയായിരുന്നു. ചന്ദ്പൂർ മജ്ര റോഡിന് സമീപം വച്ച് സ്‌കോർപിയോ വാഹനം ഉപയോഗിച്ച് ദീപക്കിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. സംഭവസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ ദീപക്കിന്റെ മൃതദേഹത്തിന് 100 മീറ്റർ അകലെയാണ് തകർന്ന നിലയിൽ സ്‌കൂട്ടർ കണ്ടെത്തിയത്. ആദ്യം ഇതൊരു വാഹനാപകടമാണെന്നാണ് കരുതിയതെങ്കിലും, രണ്ട് ആഴ്ചയ്ക്കിടെ സമാനമായ രണ്ട് അപകടങ്ങളിൽ ദീപക് ഉൾപ്പെട്ടത് പൊലീസിൽ സംശയമുണർത്തി. തുടർന്ന് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചതും പ്രതികളെ കുടുക്കിയതും.

English Summary

A Delhi man who survived two previous attempts on his life was eventually killed in a planned hit-and-run, police said. Deepak Dabas, a resident of Majra Dabas, was allegedly targeted due to a long-standing personal feud.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIMENEWS, LATESTNEWS, DELHI, CRIME INVESTIGATION, CRIME STORY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY