SignIn
Kerala Kaumudi Online
Monday, 31 August 2026 12.42 PM IST

നഴ്സറിയിൽ മൂന്നുവയസുകാരനോട് കൊടുംക്രൂരത: കസേരയിൽ കെട്ടിയിട്ട് മണിക്കൂറുകളോളം മർദിച്ചു, ചെവി തകർന്നു

child-assault
കുട്ടിയെ മർദിക്കുന്നതിന്റെ ദൃശ്യം

ന്യൂ‌ഡൽഹി: ഡൽഹിയിലെ നഴ്സറിയിൽ മൂന്നുവയസുകാരനെ മണിക്കൂറുകളോളം കസേരയിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചതായി പരാതി. ഡൽഹിയിലെ സഫറാബാദിലുള്ള നഴ്സറിയിലാണ് സംഭവം. കുട്ടിയെ ബെൽറ്റ് ഉപയോഗിച്ച് കസേരയിൽ കെട്ടിയിടുകയും മുഖത്തടിക്കുകയും ചെവിക്ക് പിടിച്ച് വലിക്കുകയും ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

കഴിഞ്ഞ ഓഗസ്റ്റ് 18ന് സ്കൂളിൽ നിന്ന് തിരിച്ചെത്തിയ കുട്ടി വേദനയുള്ളതായി മാതാപിതാക്കളോട് പറഞ്ഞു. കുട്ടിയുടെ കണ്ണും ചെവിയും വീർത്ത നിലയിലായിരുന്നു. ഛർദിയുമുണ്ടായിരുന്നു. തുടർന്ന് മാതാപിതാക്കൾ ഡോക്ടറെ കാണിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. കുട്ടിയുടെ ക‌ർണപടം തകർന്നതായും മർദനമേറ്റതാകാം കാരണമെന്നും ഡോക്ടർ പറഞ്ഞു.

തുടർന്ന് മാതാപിതാക്കൾ നഴ്സറിയിലെത്തി അധികൃതരോട് കാര്യം തിരക്കിയെങ്കിലും അദ്ധ്യാപികയും ജീവനക്കാരും മർദ്ദന വിവരം നിഷേധിക്കുകയായിരുന്നു. സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന് പിതാവ് ആവശ്യപ്പെട്ടു. എന്നാൽ ദൃശ്യങ്ങൾ നൽകുന്നതിനായി അധികൃതർ 1,500 രൂപ ആവശ്യപ്പെട്ടതായും പിതാവ് ആരോപിക്കുന്നു. ഒടുവിൽ ദൃശ്യങ്ങൾ ലഭിച്ചപ്പോഴാണ് ദിവസങ്ങളായി കുട്ടി മർദനത്തിന് ഇരയാവുകയായിരുന്നു എന്ന് മനസിലായത്. എന്നാൽ കുട്ടിയുടെ അമിത വികൃതി കാരണമാണ് ഇങ്ങനെ ചെയ്തതെന്നാണ് അധികൃതരുടെ വാദം.

കുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ ഡൽഹി പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. നഴ്സറിയിലെ ആയയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ അദ്ധ്യാപികയുടെയും മറ്റ് ജീവനക്കാരുടെയും പങ്ക് പൊലീസ് അന്വേഷിച്ചുവരികയാണ്.

English Summary

A three-year-old boy was allegedly tied to a chair for hours and brutally beaten at a play school in Safdarabad, Delhi. The shocking incident has sparked outrage.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHILD ASSAULT, DELHI, POCSO CASE, PLAY SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY