SignIn
Kerala Kaumudi Online
Monday, 31 August 2026 4.26 AM IST

ഓണപ്പരിപാടിക്കിടെ മർദ്ദനം; മൂന്നുപേർ അറസ്റ്റിൽ 

photo

ചേർത്തല: ഓണപ്പരിപാടിക്കിടെ തുള്ളിയത് ചോദ്യം ചെയ്ത കമ്മിറ്റി അംഗത്തെ മർദ്ദിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ചേർത്തല ശാവാശ്ശേരി ക്ഷേത്ര ഗ്രൗണ്ടിൽ ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ സംഘർഷം ഉണ്ടാക്കിയ പ്രതികളായ കോട്ടയം ജില്ലയിൽ നിന്ന് കാപ്പ പ്രകാരം നാടുകടത്തപ്പെട്ട അയ്മനം സ്വദേശി വിനീത് സഞ്ജയ് (39),ചേർത്തല നഗരസഭ പത്താം വാർഡ് താമത്താൻ വെളി മഹാദേവൻ (24), തണ്ണീർമുക്കം പഞ്ചായത്ത് 23ാം വാർഡ് കപ്പേളവിളി വീട്ടിൽ ജോൺ കെ.ജെയിംസ് (24) എന്നിവരെയാണ് ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഷോർണൂരിലേക്ക് കടന്ന പ്രതികളെ ഇവിടെ നിന്നാണ് അറസ്റ്റ് ചെയ്തത്. ഡിവൈ.എസ്.പി മഞ്ജുലാലിന്റെ നിർദ്ദേശ പ്രകാരം ചേർത്തല സർക്കിൾ ഇൻസ്‌പെക്ടർ മഞ്ജു ദാസ്, എസ്.എച്ച്.ഒ ബജിത്ത് ലാൽ. ബി, എസ്.ഐ ബിജു,സി.പി.ഒ അജയ് മുരളീധരൻ,ഗിരീഷ്,പ്രവീഷ്, അരുൺ എന്നിവരാണ് പ്രതികളെ പിടികൂടിയത്. 6 തവണ കാപ്പ പ്രകാരം നാടുകടത്തപ്പെട്ട വിനീത് സഞ്ജയ്‌ക്കെതിരെ കൊലപതാകം, വധശ്രമം ഉൾപ്പെടെ പതിനൊന്നോളം കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY