SignIn
Kerala Kaumudi Online
Monday, 31 August 2026 4.25 AM IST

ട്രെയിൻ യാത്രക്കാരിയുടെ പണം തട്ടിയെടുത്തു

കൊച്ചി: ട്രെയിൻ യാത്രക്കാരി തലയ്ക്കടിയിൽ സുരക്ഷിതമായി വച്ചിരുന്ന പഴ്സിലെ 40000 രൂപയും മൊബൈൽ ഫോണും മോഷ്ടാവ് തട്ടിയെടുത്തു. കഴിഞ്ഞ ദിവസം രാത്രി 11.10ന് എറണാകുളം-കാരയ്ക്കൽ എക്സ്‌പ്രസ് ട്രെയിൻ ആലുവ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു സംഭവം.

സൗത്ത് ഗോവയിലെ വാസ്കോഡഗാമയിൽ താമസിക്കുന്ന എറണാകുളം സ്വദേശി സോഫിയ ഫെർണാണ്ടസാണ് ( 55) കവർച്ചയ്ക്ക് ഇരയായത്. എറണാകുളത്ത് നിന്ന് ഗോവയിലേക്ക് പോകാൻ റിസർവേഷൻ കോച്ചിലെ സ്ലീപ്പറിലായിരുന്നു യാത്ര. പഴ്സിനൊപ്പം 15500 രൂപ വിലയുള്ള ഫോണും ആധാർ കാർ‌ഡും കവർന്നു. ട്രെയിൻ സ്റ്റേഷൻ വിടുന്ന തക്കത്തിനായിരുന്നു സംഭവം. യാത്രക്കാരിയുടെ മൊഴിയെടുത്ത പാലക്കാട് റെയിൽവേ പൊലീസ് കേസ് എറണാകുളം റെയിൽവേ പൊലീസിന് കൈമാറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY