SignIn
Kerala Kaumudi Online
Monday, 31 August 2026 9.16 AM IST

ഒറ്റയ്‌ക്ക് താമസിച്ചിരുന്ന വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തി, മൃതദേഹം കണ്ട‌ത്‌ കൈകൾ കെട്ടിയ നിലയിൽ

chinnamma
ചിന്നമ്മ

നാഗർകോവിൽ: വയോധികയെ കൊലപ്പെടുത്തി 20 പവൻ സ്വർണവും 25,000 രൂപയും കവർന്നെടുത്തു. തമിഴ്‌നാട്ടിൽ കന്യാകുമാരി ജില്ലയിലെ വടിവീശ്വരത്തിന് സമീപം തേരടിമൂട് സ്വദേശിയായ ചിന്നമ്മ (78)യാണ് കൊല്ലപ്പെട്ടത്. പെൺമക്കളെ വിവാഹം കഴിപ്പിച്ചയച്ച ശേഷം ഇവർ വീട്ടിൽ ഒറ്റയ്‌ക്കായിരുന്നു താമസം.

ഞായറാഴ്‌ച ഉച്ചയ്‌ക്ക് ഒരു മകൾ ആഹാരം കൊടുക്കാൻ പതിവുപോലെ വീട്ടിലെത്തിയിരുന്നു. വൈകുന്നേരം മറ്റൊരു മകൾ വീട്ടിലെത്തിയപ്പോൾ കൈകൾ കെട്ടിയിട്ട് കഴുത്തറുക്കപ്പെട്ട നിലയിൽ ചിന്നമ്മയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ചിന്നമ്മ ധരിച്ചിരുന്ന ആഭരണങ്ങൾ, അലമാരിയിലുണ്ടായിരുന്ന ആഭരണങ്ങൾ എന്നിവ നഷ്‌ടപ്പെട്ടു. പണവും നഷ്‌ടമായതായി പൊലീസ് കണ്ടെത്തി. വൃദ്ധയെ കവർച്ചയ്‌ക്കായി കെട്ടിയിട്ട് കൊലനടത്തിയതാണെന്ന് പൊലീസ് പറയുന്നു. കോട്ടാർ പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങി.

English Summary

A 78-year-old woman was allegedly murdered and robbed of 20 sovereigns of gold and ₹25,000 in Tamil Nadu’s Kanniyakumari district. The deceased, Chinnamma, a native of Theradimoodu near Vadiveeswaram, lived alone after her daughters got married and moved away.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ELDERLY WOMAN MURDER, KANYAKUMARI NEWS, GOLD AND MONEY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY