SignIn
Kerala Kaumudi Online
Saturday, 29 August 2026 10.41 AM IST

ചൈനീസ് സിസിടിവി  ക്യാമറകൾ  ഉപയോഗിച്ച്  പാകിസ്ഥാനിലേക്ക് വിവരങ്ങൾ ചോർത്തി; പഞ്ചാബിൽ 20കാരൻ പിടിയിൽ

cctv
പ്രതീകാത്മകചിത്രം

ലുധിയാന: പാക് ചാരശൃംഖലയിലെ അംഗമായ 20കാരനെ അറസ്റ്റ് ചെയ്ത് ലുധിയാന പൊലീസ്. പഞ്ചാബിലെ ഗുരുദാസ്പൂരിൽ നിന്നുള്ള രച്പാൽ സിംഗ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ചൈനീസ് നിർമ്മിത സിസിടിവി ക്യാമറകൾ ഉപയോഗിച്ച് പാകിസ്ഥാൻ ആസ്ഥാനമായുള്ള ഹാൻഡ്ലമാർക്ക് ഇന്ത്യയുടെ തന്ത്രപ്രധാനമായ സൈനിക മേഖലയുടെ തത്സമയ വിവരങ്ങൾ യുവാവ് കൈമാറിയെന്നാണ് പൊലീസ് പറയുന്നത്.

ബഡോവൽ കന്റോൺമെന്റിൽ (ലുധിയാനയിൽ പ്രവർത്തിക്കുന്ന പ്രധാന സൈനിക താവളമാണ്) നിന്ന് ഏകദേശം ആറ് കിലോമീറ്റർ അകലെയുള്ള ലുധിയാന - ഫിറോസ്‌പൂർ റോഡിൽ യുവാവ് ഒരു കട വാടകയ്‌ക്കെടുത്തിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇവിടെ ഇയാൾ ഒരു ഷൂ സ്റ്റോർ തുറന്നെങ്കിലും അവിടെ പതിവായി കച്ചവടം നടന്നിരുന്നില്ലെന്നാണ് വിവരം.

ഈ കടയിലെ സിസിടിവി ക്യാമറ പ്രധാന റോഡിന് അഭിമുഖമായിട്ടാണ് സ്ഥാപിച്ചിരുന്നത്. പാകിസ്ഥാൻ ഹാൻഡ്ലർമാർക്ക് മൊബൈൽ ആപ്ലിക്കേഷനുകൾ വഴി ഈ ദൃശ്യങ്ങൾ തത്സമയം അയച്ചിരുന്നു. ഇതിന് യുവാവിന് ഏകദേശം 2.5 മുതൽ മൂന്ന് ലക്ഷം രൂപ വരെ പ്രതിഫലമായി ലഭിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു. രച്പാൽ സിംഗ് വലിയ ശൃംഖയുടെ ഭാഗമാണെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം, പാക് ചാരശൃംഖലയിലെ അംഗങ്ങളായ ദമ്പതികളെ കഴിഞ്ഞദിവസം ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ അറസ്റ്റ് ചെയ്‌തിരുന്നു. ഡൽഹി സ്വദേശികളായ സാഹിൽ (25), ഭാര്യ സമീറ (21) എന്നിവരെയാണ് പിടികൂടിയത്. ഇവർക്ക് പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐയുമായി ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. സരായ‌കാല ഖാൻ മേഖലയിൽ നിന്ന് സാഹിലിനെ പിടികൂടി ചോദ്യംചെയ്‌തപ്പോഴാണ് ഭാര്യയ്‌ക്കും പങ്കുണ്ടെന്ന് വ്യക്തമായത്. ഇരുവരുടെയും ഫോണിൽ നിന്ന് പാക് ഏജന്റുമാരുമായുള്ള വാട്സാപ്പ് ചാറ്റുകൾ അടക്കം കണ്ടെത്തി.

English Summary

A 20-year-old man from Punjab has been arrested by Ludhiana Police for allegedly being part of a Pakistan-based spy network. Police said he used a CCTV camera installed at a shop near Badowal Cantonment to allegedly send live footage of the strategic military area to Pakistani handlers through mobile applications.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PAKISTAN SPY NETWORK, LUDHIANA SPY ARREST, RACHPAL SINGH, PUNJAB ESPIONAGE, CCTV MILITARY INFORMATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY